Tuesday, 20 November 2012

വർണ്ണാന്ധത



                വർണ്ണാന്ധത

ഒരു പാഠപുസ്തകം കൂടി വിവാദമായിരിക്കുന്നു. ഇടതുപക്ഷഭരണകാലത്തു സംസ്ഥാന സകൂൾ സിലബസ്സ് പാഠപുസ്തകമായിരുന്നെങ്കിൽ ഇത്തവണ വില്ലൻ സീ ബി എസ് ഇ ആണു. ആറാം ക്ലാസിലെ ‘New Health Way’ കുട്ടികളെ ആരോഗ്യശാസ്ത്രം പഠിപ്പിക്കുന്നതിനു  വേണ്ടിയുള്ളതാണു. (Do we need flush food?----page 56 , Published by S.Chand). മാംസാഹാരികൾ കള്ളന്മാരും വഞ്ചകരുമാണെന്നാണു ഈ ആരോഗ്യശാസ്ത്രം പറയുന്നതു.”വാഗ്ദാനങൾ പാലിക്കാത്തവരും സത്യസന്ധതയില്ലാത്തവരും ചീത്ത വാക്കുകൾ പ്രയോഗിക്കുന്നവരുമാണു.മോഷ്ണം നടത്തുന്നവരും ലൈം ഗിക ആക്രമങൽ നടത്തുന്നവരുമാണു.”. സസ്യാഹാരം പ്രോൽസാഹിപ്പിക്കുന്നതിനാണെത്രെ ഈ പാഠഭാഗം. ആയിക്കോട്ടെ. അതിനെന്തിനാണു മാംസാഹാരികളെ മോശക്കാരാക്കുന്നതു. മാംസാഹാരത്തിനു ദോഷമുണ്ടെങ്കിൽ അക്കാര്യം പറഞാൽ പോരെ. അങനെ ചിന്തിക്കുമ്പോഴാണു ഇവിടെ ഒളിഞുകിടക്കുന്ന അജണ്ട വെളിപ്പെട്ടു വരുന്നതു.
മനുഷ്യവാസം ഈ ഭൂമിയിൽ ആരംഭിച്ചേടത്തുനിന്നു തുടങാം. ആദാമും ഹവ്വയും കഴിച്ചിരുന്നതു പരിപ്പായിരുന്നത്രെ. ഈ പരാമർശം തന്നെ വിശ്വാസികളെ പറ്റിക്കാനാണു. ‘വിലക്കപ്പെട്ട കനി’ ഭുജിച്ചതിനു ഭൂമിയിലേക്കു നാടു കടത്തപ്പെട്ട രണ്ടുപേർക്കും പരിപ്പെവിടുന്നു കിട്ടിയെന്നു വ്യക്തമാക്കിയിട്ടില്ല. ആദിമ മനുഷ്യൻ ഒരിടത്തു സ്ഥിരമായി വസിക്കുന്നവനായിരുന്നില്ല. നായാടികളായിരുന്നു. നായാടികൾ വേട്ടയാടിയാണു ആഹാരം കണ്ടെത്തിയിരുന്നതു. വടിയും കുന്തവും അതിനായി ഉപയോഗിക്കുവാൻ തുടങി. ഒപ്പം കണ്ടെത്തുന്ന  കായ്കനികളും ആഹാരത്തിലുൾപ്പെടുത്തി.  ഒരിടത്തു സ്ഥിരമായി താമസിക്കുവാൻ തുടങിയതിനു ശേഷമാണു കൃഷിയെ പറ്റി ചിന്തിക്കുന്നതു. ശരീരശാത്രം പരിശോധിച്ചാൽ ആഹാരരീതിയെക്കുറിച്ചറിയാം. സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളുടെ നാവും പല്ലുകളും അവ ചവച്ചരക്കുന്നതിനും പറിച്ചെടുക്കുന്നതിനും ഉതകുന്ന തരത്തിലാണു. മാത്രമെല്ല, ഭക്ഷിച്ചവയെ ആമാശയത്തിൽനിന്നും വായിലേക്കു തിരികെ കൊണ്ടുവന്നു നന്നായി ചവച്ചരക്കുന്ന ഏർപ്പാടും അവക്കുണ്ടു. മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളുടെ നാക്കും പല്ലുകളും മാംസം കൊത്തി വലിക്കുന്നതിനും വിഴുങുന്നതിനും ഉതകുന്ന തരത്തിലാണു. പശുവിന്റെ നാക്കും പല്ലുകളുമെല്ലല്ലോ സിംഹത്തിനുള്ളതു. എന്നാൽ മനുഷ്യന്റെ നാക്കും പല്ലുകളും മേല്പറഞ ജീവികളിൽനിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആമാശയത്തിൽനിന്നും തിരികെയെടുത്തു ചവച്ചരക്കുന്ന ഏർപ്പാടും മനുഷ്യനില്ല. ഒരേസമയം മാംസവും സസ്യവും ഭുജിക്കുവാൻ പറ്റുന്ന തരത്തിലാണു മനുഷ്യശരീരഘടന. അതിനു യോജിച്ച പല്ലുകളും നാക്കുമാണു അവനുള്ളതു. വസ്തുത ഇതായിരിക്കെ പാഠപുസ്തക പരാമർശം ലക്ഷ്യം വെക്കുന്നതു വേറെ എന്തോ ആണു.
 മഹർഷിമാർ യാഗങളിൽ പശുവിനേയും ആടിനേയുമൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചൈയ്തിരുന്നതായി വേദങളിൽ പരാമർശിക്കുന്നു. ഭാരതത്തിലെ ആദിവാസികളും ദ്രാവിഡരും വേട്ടയാടിപ്പിടിച്ച ജന്തുക്കളെയാണു ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതു. ഇവിടേക്കു കടന്നുവന്ന ആര്യന്മാരും മാംസമാണു ഭക്ഷിച്ചിരുന്നതു. അധിനിവേശ കാലത്തു അവർ കുതിരകളെ ഭക്ഷ്ണമാക്കിയിരുന്നുവെത്രെ.
പാഠപുസ്തകങളിൽ പച്ചയും ചുവപ്പും കാണുന്നവർ മഞ്ഞനിറം കാണാതെ പോകുന്നതു colour blindness  കൊണ്ടായിരിക്കാം. എങ്കിൽ ചികിത്സ അത്യാവശ്യമായിരിക്കുന്നു.