ഷവർമ
സ്പഷ്ടമായിട്ടോർമയില്ല. എങ്കിലും
മുപ്പതു കൊല്ലം മുമ്പായിരിക്കാം.
എന്റെ
തറവാടു വളപ്പിലെ ഒരു തെങിന്റെ അടിപ്പട്ടയിൽ കടന്നലുകൾ
കൂട്ടം
കൂടിയിരുന്നു. വീടിനു പിന്നിലെ കിന്നറിനു ചുറ്റും തൊടിയിലും
മൂളിപ്പറക്കുന്ന കടന്നലുകലെ
കന്ന്ടപ്പോഴാന്നു
കാര്യം പിടികിട്ടിയതു.
ഇടത്തരം
ഉയരം വരും തെങിന്നു.അപകടകാരികളായ ഈ കടന്നലുകൾ
തേൻ
വാഹികളാന്നെന്നു പിന്നീടാന്നു മനസ്സിലായതു.
കാന്നെ കാന്നെ
കടന്നൽ
കൂട്ടം വലുതായി വന്നു. തെങോലകളുടെ ഹരിത
പശ്ചാത്തലത്തിൽ ഒരു
ബലൂന്ന് കന്നക്കെ വീർത്തു വീർത്തു വരുന്ന കടന്നൽ
കറുപ്പഴകു.
അതിന്റെ ആകാരം അതിലും മനോഹരം. കുട്ടികളെ
വീട്ടിനുള്ളിൽ നിന്നു
പുറത്തിറങാൻ സമ്മതിച്ചില്ല. കടന്നൽ കുത്തേറ്റു
മരിച്ചുപോയവരെയും ആശുപത്രിയിലാവരെയും കുറിച്ചുള്ള
വാർത്തകളുമായി പലരുമെത്തി.
തെങിൻ ചുവട്ടിൽ തീ കത്തിച്ചു പുകച്ചാൽ
മതിയെന്നു
പലരും പറഞുകൊന്ദേയിരുന്നു. മുകളിൽ നിന്നും താഴേക്കു മെലിഞു വരുന്ന ഒരു കൂജയുടെ രൂപമായിരുന്നു കടന്നൽ കൂട്ടത്തിന്നു.
വർതമാന
കാല ഷവർമ ദുരന്തം പത്രത്തിൽ വായിച്ചപ്പോൾ ഈ കടന്നൽ കൂട്ടം ഓർമയിൽ വന്നതു രൂപസാദ്ർശ്യം കൊൻടാവാം .ഷവർമ എന്നാന്നൊ ശവർമ എന്നാന്നൊ ശരിയായ പ്രയോഗം എന്നറിയില്ല. ചിലരു ‘ശവ’ർമ എന്നു തമാശയായി പ്രയോഗിച്ചു കൻടു.എന്തായാലും ‘ശ’വർമ എന്നു പറയാത്തതു ഭാഗ്യം. അന്തരീക്ഷത്തിൽ കാർമേഘങൾ ഉരുൻടു കൂടുവാന്നും തിമർതു പെയ്യുവാന്നും അതു വഴി ഒരുക്കിയേനെ.
ഇരുപത്
കൊല്ലം മുമ്പു വിദേശവാസത്തിനിടയിലാന്നു ഷവർമ ഞാൻ ആധ്യമായി രുചിച്ചു നോക്കുന്നതു. അതിന്റെ കൂട്ടു എനിക്കിഷ്ട്പ്പെട്ടു. എല്ലില്ലാത്ത ചെറു കഷ്നങളാക്കി നുറുക്കിയെടുത്ത മാംസം കമ്പിയിൽ കോർത്തു നടേ പറഞ രൂപത്തിൽ ആക്കുന്നു.എണ്ണയും
മസാലകളും(spices) ഇതിനു മുകളിൽ ഒഴിക്കുന്നു.ഒരു വശത്തു നിന്നു തീ ജ്വാലകൾ നേരെ കോർതിട്ട ഇറച്ചിയിൽ പതിക്കാവുന്ന തരത്തിലാന്നു ഇതിന്റെ ക്രമീകരന്നം. ഇടക്കിടെ ഇറച്ചിയുടെ ഈ കൂജ
രൂപം തിരിച്ചു കൊടുത്തു എല്ലായിടത്തും തീ കൊള്ളിക്കും.
ആവശ്യമുള്ള പച്ചക്കറികൾ നെരത്തെ അരിഞു വെച്ചിരിക്കും. ഇറച്ചി അരിഞെടുത്തു ഇവയുമായി കലർതി റൊട്ടിയിൽ പൊതിയുന്നു.അതിനു മുമ്പെ വെളുത്ത ദ്രാവകം (മൊയ്നീസ)
മീതെ ഒഴിക്കും.ഈ ദ്രാവകമാന്നു
ഷവർമയുടെ
രുചി ദായക ലേപനം.
ഇത്രയും
പറഞതു ഷവർമയുടെ നിർമിതി വിവരിക്കുവാനെല്ല. അതിന്റെ ചേരുവകളെ പരിചയപ്പെടുത്താനാന്നു. ചേരുവകൾ ഏതിലും വിഷാംശം കലരാം.പച്ചക്കറികൾ
പഴകിയാൽ, മൊയ്നീസ കാലാവുധി തീർന്നാൽ അല്ലെങ്കിൽ ഇറച്ചി പഴകിയാൽ . തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ
നിന്നു
വാങിയ ഷവർമയിൽ വിഷാംശം ഉള്ളതിനാലാവാം മരന്നം സംഭവിച്ചതു.ഷവർമയിവിടെ തട്ടിക്കൂട്ടുകയാന്നു. അതിന്നു കോഴിയിറച്ചിയെ മാത്രം പ്രതിയായി കാന്നുന്ന്തിലെ സൂത്രമാന്നു മനസ്സിലാകാതെ പോകുന്നതു. കൊലക്കത്തി കൻടെടുക്കും മുമ്പെ പ്രതിയെ പിടിക്കുന്ന ഈ ഏർപ്പാടു
നാം നിർതിയേ പറ്റൂ.വിഷാംശം ഏതിലെന്നു മനസ്സിലാക്കാൻ പരിശോധനാ ഫലം ലഭിക്കന്നം.
ഹോട്ടലുകളിൽ
raid നടക്കുകയാന്നു.പലതും പൂട്ടിക്കുന്നു. ഹോട്ടലുകൾക്കു ശുചിത്വം ഇല്ലായിരിക്കാം. സാന്ദർഭികമായി സാഹിത്യവാരം ക്രിഷ്ന്നൻ നായരുടെ പ്രസ്താവന ഓർമവരുന്നു. “സ്റ്റാർ ഹോട്ടലുകളായാലും സാദ ഹോട്ടലുകളായാലും അവയുടെ അടുക്കള ഒന്നു തന്നെ.” ഹോട്ടലുകളിൽ
പാചകമാന്നു നടക്കുന്നതു. അതിനുള്ള വസ്തുക്കൾ എത്തുന്നത് പച്ചക്കറി കടകളിൽ നിന്നും പല ചരക്കു കടകളിൽ നിന്നും മാംസച്ചന്തകളിൽ നിന്നുമാന്നു.ഇവിടെയെല്ലെ ആധ്യം raid ചെയ്യേന്റതു.
FCI godown കളിൽ
ചത്ത എലികൾ , റേഷൻ കടകളിൽ പൂപ്പൽ പിടിച്ച അരി –പത്ര
വാർതകളാന്നു.ഭക്ഷ്ന്ന പരിശോധകർ ഇവിടങളിൽ എന്തേ എത്താത്തതു? ഇവ സർക്കാരിന്റേതായതു കൊന്ദാന്നൊ?
ഇവിടെ
എന്താന്നു വിഷമയമെല്ലാത്തതു.നമ്മുടെ ദേശീയ പാതകളും കുളങളും തോടുകളും പുഴകളും ഒക്കെ മാലിന്യം പേറുന്നവയെല്ലെ.
പല
വിദേശ സംസ്കാരങളും കൈ നീട്ടി സ്വീകരിച്ചവരാന്നു നാം . .വേഷങൾ,ഭാവങൾ,ഭാഷകൾ
തുടങി ഭക്ഷന്നം വരെ. വിദേശിയെന്നു കരുതി ഉപേഷിക്കുവാൻ തുടങിയാൽ പിന്നെ ഒന്നും ബാക്കി കാന്നില്ല.
വേന്റതു
ശുചിത്വബോധമാന്നു. ‘നിയമങൾ ലംഖിക്കുവാനുള്ളതാന്നു
എന്ന ധാരന്ന തിരുത്താനുള്ള ആർജവമാന്നു സമൂഹം ഉൾക്കൊള്ളേൻടതു.
എന്തായലും ഷവർമ
ഒരു നിമിത്തമായല്ലൊ rapid action നു. ഹോട്ടലുകാർ ഹർതാലിനു ഒരുങുന്നു.വ്യാപാരികൾ
ഒറ്റക്കെട്ടായി ഹർതാലിനു ഒരുങിയേക്കാം.ഇവിടെയും അന്തിമ പരാജയം ജനത്തിനു തന്നെ.
വാൽ
കഷ്ന്നം:റമദാൻ തുടങി.കോഴി മാംസം ഏറ്റവും കൂടുതൽ ചെലവാകുന്ന കാലമാന്നിതു. ഇതര ജീവികളേക്കാൾ
കൂടുതൽ പീഡനം അനുഭവിക്കുന്ന പാവം ജീവിയാന്നു കോഴി.വൈവിധ്യ്മാർന്ന വിഭവങൾ കോഴി മാംസം കൊൻടു ഉൻടാക്കപ്പെടുന്നുൻടു. ഈ ഷവർമ
ദുരന്തം തത്കാലത്തെങ്കിലും ആ ജീവിക്കു ആശാസം നൽകട്ടെ.