Tuesday, 20 November 2012

വർണ്ണാന്ധത



                വർണ്ണാന്ധത

ഒരു പാഠപുസ്തകം കൂടി വിവാദമായിരിക്കുന്നു. ഇടതുപക്ഷഭരണകാലത്തു സംസ്ഥാന സകൂൾ സിലബസ്സ് പാഠപുസ്തകമായിരുന്നെങ്കിൽ ഇത്തവണ വില്ലൻ സീ ബി എസ് ഇ ആണു. ആറാം ക്ലാസിലെ ‘New Health Way’ കുട്ടികളെ ആരോഗ്യശാസ്ത്രം പഠിപ്പിക്കുന്നതിനു  വേണ്ടിയുള്ളതാണു. (Do we need flush food?----page 56 , Published by S.Chand). മാംസാഹാരികൾ കള്ളന്മാരും വഞ്ചകരുമാണെന്നാണു ഈ ആരോഗ്യശാസ്ത്രം പറയുന്നതു.”വാഗ്ദാനങൾ പാലിക്കാത്തവരും സത്യസന്ധതയില്ലാത്തവരും ചീത്ത വാക്കുകൾ പ്രയോഗിക്കുന്നവരുമാണു.മോഷ്ണം നടത്തുന്നവരും ലൈം ഗിക ആക്രമങൽ നടത്തുന്നവരുമാണു.”. സസ്യാഹാരം പ്രോൽസാഹിപ്പിക്കുന്നതിനാണെത്രെ ഈ പാഠഭാഗം. ആയിക്കോട്ടെ. അതിനെന്തിനാണു മാംസാഹാരികളെ മോശക്കാരാക്കുന്നതു. മാംസാഹാരത്തിനു ദോഷമുണ്ടെങ്കിൽ അക്കാര്യം പറഞാൽ പോരെ. അങനെ ചിന്തിക്കുമ്പോഴാണു ഇവിടെ ഒളിഞുകിടക്കുന്ന അജണ്ട വെളിപ്പെട്ടു വരുന്നതു.
മനുഷ്യവാസം ഈ ഭൂമിയിൽ ആരംഭിച്ചേടത്തുനിന്നു തുടങാം. ആദാമും ഹവ്വയും കഴിച്ചിരുന്നതു പരിപ്പായിരുന്നത്രെ. ഈ പരാമർശം തന്നെ വിശ്വാസികളെ പറ്റിക്കാനാണു. ‘വിലക്കപ്പെട്ട കനി’ ഭുജിച്ചതിനു ഭൂമിയിലേക്കു നാടു കടത്തപ്പെട്ട രണ്ടുപേർക്കും പരിപ്പെവിടുന്നു കിട്ടിയെന്നു വ്യക്തമാക്കിയിട്ടില്ല. ആദിമ മനുഷ്യൻ ഒരിടത്തു സ്ഥിരമായി വസിക്കുന്നവനായിരുന്നില്ല. നായാടികളായിരുന്നു. നായാടികൾ വേട്ടയാടിയാണു ആഹാരം കണ്ടെത്തിയിരുന്നതു. വടിയും കുന്തവും അതിനായി ഉപയോഗിക്കുവാൻ തുടങി. ഒപ്പം കണ്ടെത്തുന്ന  കായ്കനികളും ആഹാരത്തിലുൾപ്പെടുത്തി.  ഒരിടത്തു സ്ഥിരമായി താമസിക്കുവാൻ തുടങിയതിനു ശേഷമാണു കൃഷിയെ പറ്റി ചിന്തിക്കുന്നതു. ശരീരശാത്രം പരിശോധിച്ചാൽ ആഹാരരീതിയെക്കുറിച്ചറിയാം. സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളുടെ നാവും പല്ലുകളും അവ ചവച്ചരക്കുന്നതിനും പറിച്ചെടുക്കുന്നതിനും ഉതകുന്ന തരത്തിലാണു. മാത്രമെല്ല, ഭക്ഷിച്ചവയെ ആമാശയത്തിൽനിന്നും വായിലേക്കു തിരികെ കൊണ്ടുവന്നു നന്നായി ചവച്ചരക്കുന്ന ഏർപ്പാടും അവക്കുണ്ടു. മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളുടെ നാക്കും പല്ലുകളും മാംസം കൊത്തി വലിക്കുന്നതിനും വിഴുങുന്നതിനും ഉതകുന്ന തരത്തിലാണു. പശുവിന്റെ നാക്കും പല്ലുകളുമെല്ലല്ലോ സിംഹത്തിനുള്ളതു. എന്നാൽ മനുഷ്യന്റെ നാക്കും പല്ലുകളും മേല്പറഞ ജീവികളിൽനിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആമാശയത്തിൽനിന്നും തിരികെയെടുത്തു ചവച്ചരക്കുന്ന ഏർപ്പാടും മനുഷ്യനില്ല. ഒരേസമയം മാംസവും സസ്യവും ഭുജിക്കുവാൻ പറ്റുന്ന തരത്തിലാണു മനുഷ്യശരീരഘടന. അതിനു യോജിച്ച പല്ലുകളും നാക്കുമാണു അവനുള്ളതു. വസ്തുത ഇതായിരിക്കെ പാഠപുസ്തക പരാമർശം ലക്ഷ്യം വെക്കുന്നതു വേറെ എന്തോ ആണു.
 മഹർഷിമാർ യാഗങളിൽ പശുവിനേയും ആടിനേയുമൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചൈയ്തിരുന്നതായി വേദങളിൽ പരാമർശിക്കുന്നു. ഭാരതത്തിലെ ആദിവാസികളും ദ്രാവിഡരും വേട്ടയാടിപ്പിടിച്ച ജന്തുക്കളെയാണു ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതു. ഇവിടേക്കു കടന്നുവന്ന ആര്യന്മാരും മാംസമാണു ഭക്ഷിച്ചിരുന്നതു. അധിനിവേശ കാലത്തു അവർ കുതിരകളെ ഭക്ഷ്ണമാക്കിയിരുന്നുവെത്രെ.
പാഠപുസ്തകങളിൽ പച്ചയും ചുവപ്പും കാണുന്നവർ മഞ്ഞനിറം കാണാതെ പോകുന്നതു colour blindness  കൊണ്ടായിരിക്കാം. എങ്കിൽ ചികിത്സ അത്യാവശ്യമായിരിക്കുന്നു.

Saturday, 22 September 2012

ഓർക്കുക.. നമ്മളൊന്നും മറക്കുന്നില്ല..!!


           

                       ഓർക്കുക

            നമ്മളൊന്നും മറക്കുന്നില്ല..!!


     മറവി ഒരനുഗ്രഹമാണു..ഉറ്റവരുടെയും ഉടയുവരുടേയും വിയോഗങൾ, അപകടങൾ

ദുരന്തങൾ എല്ലാം വ്യക്തി ജീവിതത്തിലും സാമൂഹിക  ജീവിതത്തിലും നമ്മെ തീവ്ര

ദുഃഖത്തിൽ ആഴ്ത്താറുണ്ടു. ദിവസങൾ പിന്നിടുമ്പോൾ ദുഃഖത്തിന്റെ തീവ്രത

കുറഞു വരികയും പതുക്കെ പതുക്കെ നാം അതിൽ നിന്നും മോചിതരാകുകയും 

ചെയ്യുന്നു. കാലം നമ്മെ യാഥാർത്ഥ്യത്തോടു സമരസപ്പെടുത്തുകയാന്നു ചെയ്യുന്നതു

വായിച്ചും കേട്ടും ചിലപ്പോൾ സ്പർശിച്ചുമാണു നാം അറിവു നേടുന്നതു. ഇവയെല്ലാം

ബോധമന്ധലത്തിൽ അന്തർലീനമായി കിടക്കുകയാണു. ഉപബോധമനസ്സിൽ 

അടങിയിരിക്കുന്ന ദുഃഖവും അറിവും അവശ്യസന്ദർഭങളിൽ പുറത്തു വരുന്നു

അതെ, നാം ഒന്നും മറക്കുന്നില്ല. മറവി കണലിനു മേലെ രൂപപ്പെടുന്ന ചാരം 

മാത്രമാണു. പഞ്ചേന്ദ്രിയങളിലൂടെ സ്വായത്തമാക്കുന്ന എണ്ണമറ്റ വിവരങൾ മനുഷ്യ 

മസ്തിഷ്കം സൂക്ഷിച്ചു വെക്കുന്നു. ഒരാളെക്കണ്ടാൽ തിരിച്ചറിയാൻ ഒരു സെക്കന്റു

വേണ്ട. അപ്പപ്പോൾ പുറത്തുവരുന്ന തിരിച്ചറിവാണുഓർമകൾഎന്നു

പറയുന്നതു.

വർത്തമാനകാലത്തോടു സംവദിച്ചും പ്രതികരിച്ചും അവശ്യസമയങളിൽ ഓർത്തെടുത്തും 

സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണുജീവിതം.’ പ്രക്രിയകളിൽ സംഭവിക്കുന്ന 

ദുരന്തങളും തീഷ്ണമായ വ്യഥകളും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു 

തടസ്സമാവുമ്പോൾമറവിഅനുഗ്രഹമായി മാറുന്നു.എന്നാൽ അവശ്യ സന്ദർഭങളിൽ നാം 

സൂക്ഷിച്ചുവെച്ച അറിവുകൾ ഓർത്തെടുക്കാൻ കഴിയാതെ വരുമ്പോൾ ജീവിതം താളം 

തെറ്റുന്നു.ഇവിടെമറവിരോഗമായി മാറുന്നു.   ഇന്നലെ, അതായതു  സപ്റ്റമ്പെർ 21

അൽഷിമേഴ്ർസ് ദിനമായിരുന്നു. ഇക്കൊല്ലം സപ്.മാസംഅൽഷിമേഴ്സ്  മാസമായാണു

അൽഷിമേർഴ്സ് ഡിസീസു ഇന്റെർനാഷണൽ(ADI)  എന്ന സംഘടന ആചരിക്കുന്നതു.


 എല്ലാം കാൽകീഴിലാക്കാനുള വ്യഗ്രതയിൽ മനുഷ്യൻ അഹങ്കരിക്കുമ്പോഴും 

കീഴ്പ്പെടുത്താനാവാത്ത ഒരു മഹാശക്തി എല്ലാം 

നിയന്ത്രിക്കുന്നു വെന്നു കൂടെക്കൂടെ  നമ്മെ ഓർമപ്പെടുത്തുകയാണു അൽഷിമേഴ്സ് പോലുള്ള 

രോഗങൾ. ലോകം അടക്കി ഭരിച്ച എത്രയെത്ര മഹരഥന്മാരാണു, സർഗ പ്രതിഭകളാണു  

രോഗത്തിനു കീഴടങിയതു! മിഷേൽ ബോറിസ്ലൂ എന്ന ബ്രിട്ടീഷ് വീട്ടമ്മയുടെ ഡയറിക്കുറിപ്പുകളെ 

ക്കുറിച്ചു ഈയിടെ പത്രത്തിൽ വായിച്ചു.രോഗാരംഭത്തിൽ തന്നെ ഡയറിക്കുറിപ്പുകളെഴുതി

രോഗത്തിനു താൻ തീർത്തും കീഴടങുമ്പോൾ തന്നെ എങനെ പരിചരിക്കണമെന്നു ഭർത്താവിനും 


കുട്ടികൾക്കും നിർദേശം നൽകി അവർമാത്രമെല്ല ഈ രോഗത്തെക്കുറിച്ചു താൻ 

മനസ്സിലാക്കിയതും   അവരെഴുതിവെച്ചു.


            നാടും വീടുമേതന്നറിയാതെ തെരുവുകളിൽ അലഞു തിരിയുന്നവരെല്ലാം ഭ്രാന്തന്മാരുടെ 

പട്ടികയിലാണു. എന്നാൽ ഇവരിൽ നല്ലൊരു 

ശതമാനം  മറവി രോഗത്തിന്റെ പിടിയിലായ ഹതഭാഗ്യരായിരിക്കാം. ഇവരിൽ സമൂഹത്തിലെ 

ഉയർന്ന രംഗങളിൽ പ്രവർത്തിച്ചവരുണ്ടാവാം. ആരാരുമറിയാതെ വീട്ടിൽനിന്നും ഇറങി 

വഴിയറിയാതെ അലയുന്നവരാകാം.ജീവനുണ്ടെങ്കിലും അവരെന്നേ മരിച്ചവരാണു. തലച്ചോറിലെ 

ലക്ഷക്കണക്കിനു ന്യൂറോണുകൾ തുടർച്ചയായി നശിചുപോയവരാണു.അബോധാവസ്ഥയിലായ 

ജീവിതം നയിക്കുന്നവർ.ക്രിത്യമായ പരിചരണമാണിവർക്കാവശ്യം.സ്നേഹത്തോടെയുള്ള 

സമീപനവും ക്രിത്യ സമയ്ത്തുള്ള മരുന്നു നൽകലും ആയുസ്സു അവസാനിക്കുന്നതുവരെയുള്ള 

സാന്നിദ്ധ്യം ആർക്കുമൊരു ബാധ്യതയാവാതെ തീർന്നേക്കാം.

മറവിരോഗികൾ പെരുകിവരികയാണു.അവരുടെ വീടുകളിൽ തന്നെ ഉറ്റവരുടെ 

പരിലാളനയിൽ ജീവിച്ചുതീർക്കുവാനുള്ള അവകാശം അവർക്കു നൽകണം. ആരോഗ്യ വകുപ്പും 

സന്നദ്ധ സംഘടനകളും സമൂഹത്തെ വഴിക്കു ബോധവത്കരിക്കുന്നതിനുള്ള ശ്രമം 

ആരംഭിക്കേണ്ടീയിരിക്കുന്നു ...
                 

                              ഓർക്കുക,നാമൊന്നും മറക്കുന്നില്ല

                    ഓർമപ്പെടുത്തിയിട്ടും  ഓർത്തെടുക്കാൻ
                   കഴിയാത്തവർ നമുക്കിടയിലുണ്ടു 

                    ഓർക്കുക, നാമൊന്നും മറക്കുന്നില്ല.











Tuesday, 18 September 2012

ഉദയപക്ഷികൾ


      ഉദയപക്ഷികൾ

തൈമാവിങ്കൊമ്പത്തു

പക്ഷിക്കൂട്ടം കലപില കൂടുകയാണു

ചിറകു വിടർത്തി ചിലവയാ-

കാശത്തിലേക്കുയരുന്നുണ്ടു.

ചിറകുചുരുക്കി ചിലവ

കൊമ്പുകളിലേക്കിറങുന്നുമുണ്ടു.


നീലക്കൊക്കും ചുവന്ന കാലുകളും

നെറ്റിയൊലൊരു നക്ഷത്ര ചുട്ടിയു-

മുള്ള വലിയൊരു പക്ഷി

മേലെ കൊമ്പിലിരിക്കുന്നുണ്ടു

ഇളംനീല തൂവലുകൾ കൊക്കു

കൊണ്ടുരുമ്മി നിസംഗഭാവത്തോടെ.


നേർത്ത കൊക്കും മെലിഞ കാലുകളും

തലപ്പാവുമേന്തിയ മറ്റൊരു പക്ഷി

അടുത്ത കൊമ്പിലിരിക്കുന്നുണ്ടു

ഈറൻ തൂവലുകൾ കൊക്കു

കൊണ്ടുരുമ്മി മൗനിയായ്.


ചിറകു വിടർത്തി ടേകോഫ് ചെയ്തും

ചിറകു ചുരുക്കി ലാന്റു ചൈയ്തും

തൈമാവിൻ കൊമ്പത്തു

കിളിക്കൂട്ടം കലപില കൂടുകയാണു.


കതിർകൊയ്യും പാടവരമ്പിൽ

നെന്മണികൾ കൊക്കിലേറ്റിയ കാലം

കതിരൊഴിഞ പാടത്തു

കിനാവുകൾ കൊഴിഞുപോയ കാലം

കൊക്കുരുമ്മി വ്യഥകൾ പങ്കുവെക്കുകയാണു

കുരുവികളും പ്രാവുകളും.


കൊക്കരണി വങ്കുകളിൽ മുട്ടയിട്ട കാലം

അമ്പലപ്രാവുകൾ ഓർമിച്ചെടുക്കുകയാണു

പേരമരക്കൊമ്പിൽ കൂടുകൂട്ടിയ കാലം

അടക്കാകുരുവികൾ ഓർമിച്ചെടുക്കുകയാണു.


'ദേശാടനപ്പക്ഷികൾ കയ്യേറിയ പാടങളും

യന്ത്രപ്പക്ഷികൾക്കായ് നിരപ്പാകും കുന്നുകളും.’

ചർച്ചകൾ മുറുകുകയാണു

വീട്ടുമുറ്റത്തെ തൈമാവിങ്കൊമ്പത്തു

കിളിക്കൂട്ടം കലപില കൂടുകയാണു
.

വട്ടമിട്ടു പറക്കും ഉദയപക്ഷികൾ

ഒളി ക്യാമറകളാകുകയാണു

ചിറകു ചുരുക്കി ലാന്റു ചൈതും

ചിറകു വിടർത്തി ടൈകോഫ് ചൈതും.


മണ്ണിന്റെ മാറിൽ ശവക്കുഴികൾ പെരുകുകയാണു

കഴുകന്മാർ കാവലിരിക്കുകയാണു.


Wednesday, 12 September 2012

ഞ്ജാനിയുടെ ഉപമ


                                              ഞ്ജാനിയുടെ ഉപമ

അലിഫ് ലാ മീം. ലാറൈബ ഫീഹി ഹുദല്ലിൽ മുത്തഖീം-----‘ പുലരാൻ ഇനിയും നേരമുണ്ടു. പക്ഷേ ചിട്ടപ്പെടുത്തി വെച്ച മൊബയിൽ ഫോണിലെ അലാറംഅൽ ബഖറയിലെ ആദ്യ വചനങൾ പുറത്തു വിട്ടു.ശയ്യ വിട്ടു എഴുന്നേൽക്കുവാനുള്ള കല്പനയാണു. എന്നത്തേയും പോലെ അനുസരിച്ചു.പ്രഭാത ക്രിത്യങൾക്കു ശേഷം പതിവുള്ളതഹജ്ജുതു’  നമസ്കാരം കഴിഞു ഒരല്പം വിശ്രമം. ഫജർ ബാങ്കിനു കാതോർതു കിടക്കുമ്പോൾ പുറത്തു പുലരി മഴയുടെ വരവറിഞു. ഇടക്കൊന്നു മയങിയോ? അതൊ മഴയുടെ കുളിരിലും ശയ്യ വിടാനുള്ള ആലസ്യത്തിൽ പള്ളി മുക്രി വൈകിയോ? ആദ്യം കാതിലെത്തേണ്ടതു ടൗൺ പള്ളിയിലെ ബാങ്കാണു. സെക്കണ്ടുകൾക്കകം ബസ് സ്റ്റാണ്ടു പള്ളിയിൽ നിന്നും. രണ്ടും കേട്ടില്ല. വാതിലുകളു ജന്നലുകളും   കൊട്ടിയടച്ചിരിക്കുകയാണല്ലൊ. പോരാത്തതിനു മഴയും. അതാവാം കേൾക്കാഞതുവാതിൽ തുറന്നു ഉമ്മറത്തു വന്നു. മഴ നിർത്താതെ പെയ്യുകയാണു. കുട ചൂടിയാലും നനയാതെ നടക്കുവാൻ ബുദ്ധിമുട്ടായിരിക്കും. കുറച്ചു നേരം കാക്കാം. മഴയുടെ ശക്തി കുറയെട്ടെ. കസേരയിലിരുന്നു മഴ ആസ്വദിക്കാം. മഴ എന്നും ഇഷ്ടമാണല്ലൊ. പുറത്തു ഇപ്പോഴും ഇരുട്ടു തെന്നെയാണു. മഴയുടെ സംഗീതം മാത്രം കേൾക്കാം. ഉമ്മറെത്തെ റ്റൂബ് പ്രകാശം മുറ്റത്തേക്കു എത്തുന്നുണ്ടു. ആകാശത്തുനിന്നും ഭൂമിയിലേക്കു നൂൽ വണ്ണത്തിൽ ഇറങുന്ന മഴ കാണാനാവുന്നില്ലമുറ്റത്തു മഴവെള്ളം ഒഴുകുന്നതു കാണാം. അതിൽ  വീഴുന്ന മഴച്ചരടുകളുടെ ശക്തിയിൽ വെള്ളം  ഒരിഞ്ച് മുകളിലേക്കു തെറിക്കുന്നുണ്ടു. നേർത്ത പ്രകാശത്തിൽ ഇടവിടാതെ മുകളിലേക്കു തെറിക്കുന്ന മഴവെള്ളത്തിന്റെ ചടുല നിർത്തം തെളിനീരിൽ പുളക്കുന്ന പരൽ മീനുകളെപ്പോലെ ആനന്ദം പകർന്നു.
ബാങ്കു വിളി കേട്ടില്ലെന്നു വീട്ടിനകത്തുനിന്നും  പരാതി. പള്ളിയിലെ ബാങ്കിനു കാത്തുനിൽക്കേണ്ട, സമയമായാൽ നമസ്കരിക്കാം എന്നു പറഞു ..ചുമരിലെ ക്ലോക്കു ഒരുപ്രാവശ്യംടോംഗ്അടിച്ചപ്പോൾ 5.30 ആയെന്നു മനസ്സിലായി. ഇനി പള്ളിയിലേക്കു ഇറങിയാൽജമാത് കിട്ടുമെന്നു തോന്നുന്നില്ല. 5.35 നു നമസ്കാരം തുടങും. അഞ്ചു മിനുറ്റുകൊണ്ടു പള്ളിയിലേക്കു നടന്നെത്തുവാൻ പ്രയാസമാന്നു.
പുറത്തു മഴ അടങിയിട്ടില്ല.മുറ്റത്തിനു അതിരിട്ടു  നിൽക്കുന്ന തൈ നെല്ലിയുടെ കൊമ്പു  മുറ്റത്തേക്കു ചാഞു നിൽക്കുകയാണു.മഴവെള്ളം ചില്ലകളെ കൂടുതൽ കനത്തതാക്കിയിരിക്കുന്നു. ഒരു ചില്ല മുറ്റത്തു തൊട്ടൂ തൊട്ടില്ല എന്ന നിലക്കാണു. അപ്പോൽ ഞാനോർത്തതു വി.ഖുറാനിലെ വചനമാണു. ഞ്ജാനികളെ ഒരു മരത്തോടു ഉപമിക്കുകയാണു . നിറയെ കായ് കനികളും പേറി നിൽക്കുന്ന മരം. കായ് കനികളുടെ ഭാരത്താൽ കൊമ്പുകൾ തൂങി ഭൂമിയിലേക്കു കുനിഞാണു നിൽപ്പു. ഒരു പന്ധിതൻ ഇതു പോലെയാവണം. അറിവു കൂടുന്തോറും വിനയവും കൂടണം. അഥവാ പന്ധിതൻ ഞ്ജാനി ആവുന്നതു കൂടുതൽ വിനയമുള്ളവനാവുമ്പോളാണു. എത്ര ശരിയായ ഉപമവി. ഖുറാനിലെ ഒരോ വചനവും മനുഷ്യനെ കൂടുതൽ ചിന്തിപ്പികുകയും നന്മയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നിട്ടു മെന്തേ വേദഗ്രന്ഥം കയ്യിലുള്ളവർ അവസരത്തിനൊത്തു ഉയരുന്നില്ല?
തൊട്ടടുത്തിരിക്കുന്ന സെൽ ഫോൺ ശ്ബ്ദിച്ചു. വാപ്പു സാഹിബ് ആണു. എന്റെ വീടിനു മുന്നിൽ കാറുമായി കാത്തു നിൽക്കുന്നു. പള്ളിയിലേക്കു വരുന്നെങ്കിൽ ഉടനെ വരിക എന്നു അറിയിച്ചതാണു. അൽ ഹംദു ലില്ലാഹ്. ജമാഅത് നഷ്ടപ്പെടില്ല. കുടയെടുത്തു മുറ്റത്തേക്കിറങി. വാഹനത്തിന്റെ സക്കാതു വാഹനമില്ലാത്തവരെ കയറ്റി കൊണ്ടുപോകുന്നതാണെന്നു എവിടെയോ വായിച്ചതു ഓർമവന്നു. എന്തായാലും നേരെ പള്ളിയിലേക്കുള്ള യാത്ര ഒഴിവാക്കി  വാപ്പു സാഹിബ് എന്നെ തിരഞു വന്നതു അള്ളാഹുവിന്റെ നിയോഗമാവാം.
പള്ളിയിലേക്കുള്ള ആ യാത്രയിലും എന്റെ മനസ്സിൽ മുറ്റത്തെ ആ നെല്ലി മരമായിരുന്നു. ജലഭാരത്താൽ ഭൂമിയോളം കുനിഞ നെല്ലിമരം.