Thursday, 25 July 2013

                   മഴയുണ്ടാവുന്നത്

കടൽ വെള്ളം ആവിയായി മേൽപ്പോട്ടുയരുന്നു. പിന്നീടതു
മഴമേഘമായിരൂപാന്തരപ്പെടുന്നു. വീശിയടിക്കുന്ന കാറ്റിൽ ഈ മേഘപാളികൾ മാനമാകെ പരക്കുന്നു. കാറ്റിനനുസൃതമായി ചലിക്കുന്ന 

മഴമുകിലിന്റെ  ഒഴുക്കിനു തടസ്സം നേരിടുമ്പോൾ മഴയായി താഴേക്കു പെയ്യുന്നു.മഴക്കു കാരണമായി പിന്നെക്കേട്ടതു കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ കുറിച്ചാണു. സൂര്യരശ്മികളേറ്റ് ചൂടുപിടിക്കുന്ന വായു ചലനവേഗം കൂടി മുകളിലേക്കുയരുന്നു. ഭൂതലത്തിൽ ന്യൂനമർദ്ദം ഉടലെടുക്കുന്നു. കാറ്റു കടലിൽനിന്നും കരയിലേക്കടിക്കുന്നു.


മലയാളക്കരയിൽ മഴപെയ്യുന്നതു സമയബന്ധിതമായാണു. കാലവർഷവും തുലാവർഷവും. കാലംകൂടുമ്പോൾ പെയ്യുന്നതും തുലാം മാസത്തിൽ പെയ്യുന്നതും.  തീർച്ചയായും ഇവയെ നിയന്ത്രിക്കുന്നതു മേൽപ്പറഞ്ഞ ശാസ്ത്ര കണ്ടെത്തലുകൾ തന്നെ. പക്ഷേ കൃത്യമായ സമയബന്ധിതമായ ഈ പ്രതിഭാസങ്ങളുടെ അതിസങ്കീർണമായ പ്രക്രിയകൾ നിന്നും അജ്ഞാതമെത്രേ!

എങ്ങനെയാണു മഴയുണ്ടാവുന്നത്? അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില സദ്ധാന്തങ്ങൾ മാത്രമാണിന്നും നമ്മുടെ കൈമുതൽ. ജീവന്റെ നിദാനമായ ജലചക്രത്തെ സജീവമാക്കുന്നതു മഴയാണു. കാറ്റും മഴയും ഏർപ്പെടുത്തി ജീവിക്കാനാവശ്യമായ സംവിധാനമേർപ്പെടുത്തിയതിനു പിന്നിൽ കേവലം യാദൃച്ച്ഛികതയെന്നു പറയാമൊ.

ഖുർ ആൻ പറയുന്നു ”അള്ളാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ടു അവ മേഘത്തെ ഇളക്കിവിടുന്നു.എന്നിട്ടു അവൻ ഉദ്ധേശിക്കുന്ന വിധം അതിനെ അകാശത്ത് പരത്തുന്നു.അതിനെ പല കഷണങ്ങളാക്കുകയും ചെയ്യുന്നു.അപ്പോൾ അതിൽനിന്നും മഴ പുറത്തുവരുന്നതായി കാണാം. എന്നിട്ടു തന്റെ  ദാസന്മാരിൽ താൻ ഉദ്ധേശിക്കുന്നവർക്കു ആ മഴ എത്തിച്ചു കൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു.” (30:48)

“ആകാശത്തുനിന്നു ശുദ്ധ ജലം നാം ഇറക്കുകയും ചൈയ്തിരിക്കുന്നു .നിർജീവമായ നാടിനു അത് മുഖേന ജീവൻ നൽകുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികൾക്കും മനുഷ്യർക്കും അതു കുടിപ്പിക്കുവാനും വേണ്ടി.” (25:48,49)


അതെ സമുദ്രത്തിലെ ജലത്തെ ജീവജാലകങ്ങൾക്കു ഉപകാരപ്രദമാക്കുന്നതിനുവേണ്ടി ദൈവം സംവിധാനിച്ച ഒരു അത്ഭുതപ്രതിഭാസമാണു മഴ! ഇതെഴുതുമ്പോഴും മഴ പൈയ്തുകൊണ്ടേയിരിക്കുന്നു. ദൈവത്തിനു സ്തുതി!