മരു വസന്തങ്ങൾ :
മരുവസന്തങ്ങളായി ഏഴ് ഇമാറത്തുകളിലും വിസ്മയങ്ങൾ തുറന്നു വെച്ചിരിക്കുന്നു, മണൽ കുന്നുകൾ ഉണ്ടാക്കുകയും ധൂളികളായി പറത്തുകയും ചെയ്യുന്ന മരുക്കാറ്റിന്റെ നാട് !
കഴിഞ്ഞ ജനുവരി -ഫെബ്രുവരി മാസങ്ങളിലായി ഇവിടെ സന്ദര്ശിക്കുവാനും കാഴ്ചകൾ ആസ്വദിക്കാനും അവസരമുണ്ടായി.
ചുരുങ്ങിയ ദിനങ്ങളിൽ എല്ലായിടത്തും എത്തുവാൻ കഴിഞെന്ന അവകാശ വാദമില്ല. എങ്കിലും കണ്ട കാഴ്ചകൾ മനോഹരമെന്നും കാണാൻ ബാക്കിവെച്ചത് അതിമനോഹരമെന്നും പറയട്ടെ. അവധി ദിനങ്ങൾ ഇമാറത്തുകളുടെ സന്ദർശനത്തിനു മാറ്റി വെച്ചു. മറ്റു വൈകുന്നേരങ്ങൾ ദുബായ് നഗരത്തിലെ വിവിധ കാഴ്ചകൾക്കും. മനസ്സിൽ കുറിച്ച് വെച്ച വരികളുടെ സമാഹാരമാണ് ‘മരു വസന്തങ്ങൾ’.
ദുബായ് മാൾ:
ദുബായ് നഗരത്തിന്റെ ഹൃദയമാണു ദുബായ് മാൾ. ആയിരക്കണക്കിനു റിട്ടെയിൽ ഷോപ്പുകളും ഹോട്ടലുകളും വിനോദ കേന്ദ്രങ്ങ്ളും അടങ്ങിയ ഒരു വിസ്മയ നഗരമാണു ദുബായ് മാൾ. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ്ജ് ഖലീഫ ടവർ തൊട്ടടൂത്ത് നിലകൊള്ളുന്നു. കൃത്രിമ തടാകത്തിലെ ജലധാര സംഗീതത്തിനൊപ്പിച്ച് താളാത്മകമായി ചലിക്കുന്ന കാഴ്ച നയനാനന്ദകരമാണു.
ആഴക്കടലിന്റെ പരിഛേദമായ അക്വറിയം ഒരു വിസ്മയമാണു. നൂറുകണക്കിനു കടൽ മീനുകളും സമുദ്ര സസ്യങ്ങളും അടങ്ങിയ അക്വേറിയം ആഴക്കടലിന്റെ ഭംഗിയും വിസ്മയവും സമ്മാനിക്കുന്നു. ഇതുവരെ നാം കണ്ടിട്ടില്ലാത്ത വിവിധയിനം കടൽ മത്സ്യങ്ങളും മറ്റ് ജീവികളും കടലിന്റെ അടിത്തട്ടിലെന്നപൊലെ കാണാൻ കഴിയുന്നുവെനതാണു ഇതിനെ വ്യത്യസ്തമാക്കുന്നത്.
കടലിലേക്കെന്ന പോലെ ആഴങളിലേക്ക് ഊളിയിട്ട് പോയി കടലിന്റെ അപാരത ആസ്വദിക്കുവാൻ സാഹസികത ഇഷ്ട്ടപ്പെടുന്നവർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് ഇവിടെ.
ദുബായ് ക്രീക്ക് ഹാർബറിൽ പണി പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടവറിന്റെ മാതൃക ദുബായ് മാളിൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്. 1300മി ഉയരത്തിൽ 2021ൽ ദുബായ് ക്രീക്ക് ടവർ നിർമാണം പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു.