ഞ്ജാനിയുടെ ഉപമ
‘അലിഫ്
ലാ മീം. ലാറൈബ ഫീഹി ഹുദല്ലിൽ മുത്തഖീം-----‘ പുലരാൻ ഇനിയും നേരമുണ്ടു. പക്ഷേ ചിട്ടപ്പെടുത്തി വെച്ച മൊബയിൽ ഫോണിലെ അലാറം ‘അൽ ബഖറ’യിലെ ആദ്യ വചനങൾ പുറത്തു വിട്ടു.ശയ്യ വിട്ടു എഴുന്നേൽക്കുവാനുള്ള കല്പനയാണു. എന്നത്തേയും പോലെ അനുസരിച്ചു.പ്രഭാത ക്രിത്യങൾക്കു ശേഷം പതിവുള്ള ‘തഹജ്ജുതു’ നമസ്കാരം കഴിഞു ഒരല്പം വിശ്രമം. ഫജർ ബാങ്കിനു കാതോർതു കിടക്കുമ്പോൾ പുറത്തു പുലരി മഴയുടെ വരവറിഞു. ഇടക്കൊന്നു മയങിയോ? അതൊ മഴയുടെ കുളിരിലും ശയ്യ വിടാനുള്ള ആലസ്യത്തിൽ പള്ളി മുക്രി വൈകിയോ? ആദ്യം കാതിലെത്തേണ്ടതു ടൗൺ പള്ളിയിലെ ബാങ്കാണു. സെക്കണ്ടുകൾക്കകം ബസ് സ്റ്റാണ്ടു പള്ളിയിൽ നിന്നും. രണ്ടും കേട്ടില്ല. വാതിലുകളു ജന്നലുകളും കൊട്ടിയടച്ചിരിക്കുകയാണല്ലൊ. പോരാത്തതിനു മഴയും. അതാവാം കേൾക്കാഞതു. വാതിൽ
തുറന്നു ഉമ്മറത്തു വന്നു. മഴ നിർത്താതെ പെയ്യുകയാണു. കുട ചൂടിയാലും നനയാതെ നടക്കുവാൻ ബുദ്ധിമുട്ടായിരിക്കും. കുറച്ചു നേരം കാക്കാം. മഴയുടെ ശക്തി കുറയെട്ടെ. കസേരയിലിരുന്നു മഴ ആസ്വദിക്കാം. മഴ എന്നും ഇഷ്ടമാണല്ലൊ. പുറത്തു ഇപ്പോഴും ഇരുട്ടു തെന്നെയാണു. മഴയുടെ സംഗീതം മാത്രം കേൾക്കാം. ഉമ്മറെത്തെ റ്റൂബ് പ്രകാശം മുറ്റത്തേക്കു എത്തുന്നുണ്ടു.
ആകാശത്തുനിന്നും ഭൂമിയിലേക്കു നൂൽ വണ്ണത്തിൽ ഇറങുന്ന മഴ കാണാനാവുന്നില്ല. മുറ്റത്തു മഴവെള്ളം ഒഴുകുന്നതു കാണാം. അതിൽ വീഴുന്ന മഴച്ചരടുകളുടെ ശക്തിയിൽ വെള്ളം ഒരിഞ്ച് മുകളിലേക്കു തെറിക്കുന്നുണ്ടു. നേർത്ത പ്രകാശത്തിൽ ഇടവിടാതെ മുകളിലേക്കു തെറിക്കുന്ന മഴവെള്ളത്തിന്റെ ചടുല നിർത്തം തെളിനീരിൽ പുളക്കുന്ന പരൽ മീനുകളെപ്പോലെ ആനന്ദം പകർന്നു.
ബാങ്കു
വിളി കേട്ടില്ലെന്നു വീട്ടിനകത്തുനിന്നും പരാതി.
പള്ളിയിലെ ബാങ്കിനു കാത്തുനിൽക്കേണ്ട, സമയമായാൽ നമസ്കരിക്കാം എന്നു പറഞു ..ചുമരിലെ ക്ലോക്കു ഒരുപ്രാവശ്യം ‘ടോംഗ്’ അടിച്ചപ്പോൾ
5.30 ആയെന്നു മനസ്സിലായി. ഇനി പള്ളിയിലേക്കു ഇറങിയാൽ ‘ജമാ’ത് കിട്ടുമെന്നു തോന്നുന്നില്ല. 5.35 നു നമസ്കാരം തുടങും. അഞ്ചു മിനുറ്റുകൊണ്ടു പള്ളിയിലേക്കു നടന്നെത്തുവാൻ പ്രയാസമാന്നു.
പുറത്തു
മഴ അടങിയിട്ടില്ല.മുറ്റത്തിനു അതിരിട്ടു നിൽക്കുന്ന തൈ നെല്ലിയുടെ കൊമ്പു മുറ്റത്തേക്കു ചാഞു നിൽക്കുകയാണു.മഴവെള്ളം ചില്ലകളെ കൂടുതൽ കനത്തതാക്കിയിരിക്കുന്നു. ഒരു ചില്ല മുറ്റത്തു തൊട്ടൂ തൊട്ടില്ല എന്ന നിലക്കാണു. അപ്പോൽ
ഞാനോർത്തതു വി.ഖുറാനിലെ വചനമാണു. ഞ്ജാനികളെ
ഒരു മരത്തോടു ഉപമിക്കുകയാണു . നിറയെ കായ് കനികളും പേറി നിൽക്കുന്ന മരം. കായ്
കനികളുടെ ഭാരത്താൽ കൊമ്പുകൾ തൂങി ഭൂമിയിലേക്കു കുനിഞാണു നിൽപ്പു. ഒരു പന്ധിതൻ ഇതു പോലെയാവണം. അറിവു
കൂടുന്തോറും വിനയവും കൂടണം. അഥവാ പന്ധിതൻ ഞ്ജാനി ആവുന്നതു കൂടുതൽ വിനയമുള്ളവനാവുമ്പോളാണു. എത്ര ശരിയായ ഉപമ! വി. ഖുറാനിലെ ഒരോ വചനവും മനുഷ്യനെ കൂടുതൽ ചിന്തിപ്പികുകയും നന്മയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നിട്ടു മെന്തേ ഈ വേദഗ്രന്ഥം
കയ്യിലുള്ളവർ അവസരത്തിനൊത്തു ഉയരുന്നില്ല?
തൊട്ടടുത്തിരിക്കുന്ന സെൽ ഫോൺ ശ്ബ്ദിച്ചു. വാപ്പു സാഹിബ് ആണു. എന്റെ
വീടിനു മുന്നിൽ കാറുമായി കാത്തു നിൽക്കുന്നു. പള്ളിയിലേക്കു വരുന്നെങ്കിൽ ഉടനെ വരിക എന്നു അറിയിച്ചതാണു. അൽ ഹംദു ലില്ലാഹ്. ജമാ’അത് നഷ്ടപ്പെടില്ല. കുടയെടുത്തു മുറ്റത്തേക്കിറങി. വാഹനത്തിന്റെ സക്കാതു വാഹനമില്ലാത്തവരെ കയറ്റി കൊണ്ടുപോകുന്നതാണെന്നു എവിടെയോ വായിച്ചതു ഓർമവന്നു. എന്തായാലും നേരെ പള്ളിയിലേക്കുള്ള യാത്ര ഒഴിവാക്കി വാപ്പു സാഹിബ് എന്നെ തിരഞു വന്നതു അള്ളാഹുവിന്റെ നിയോഗമാവാം.
പള്ളിയിലേക്കുള്ള
ആ യാത്രയിലും എന്റെ മനസ്സിൽ മുറ്റത്തെ ആ നെല്ലി മരമായിരുന്നു. ജലഭാരത്താൽ ഭൂമിയോളം കുനിഞ നെല്ലിമരം.
No comments:
Post a Comment