Friday, 16 August 2013

സവാളയും തക്കാളിയും
പിന്നെ മാറിക്കൊണ്ടിരിക്കുന്ന
ഭക്ഷണശീലങ്ങളും

സവാളയെന്നും സബോളയെന്നും ബംഗാൾ ഉള്ളിയെന്നും വലിയ

പേരറിഞ്ഞും പേരറിയാതേയും മലയാളി പരിചയപ്പെട്ട സവാള അവന്റെ തീൻ

മേശയിലിടം നേടിയിട്ടധികകാലമായിട്ടില്ല. കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കിടയിലാണു

മലയാളിക്കൊഴിച്ചുകൂടാനാവാത്ത കറിച്ചേരുവയായതുമാറുന്നതു. മാറിക്കൊണ്ടിരിക്കുന്ന

ഭക്ഷണശീലങ്ങളാണു സവാളയില്ലാതെ ജീവിതമില്ലെന്നു  പരിതപിക്കാൻ അവനെ

പ്രേരിപ്പിക്കുന്നതു.

ഇതോടൊപ്പം കടന്നുവന്നതാണു തക്കാളിയും കേരളത്തിലേക്കു. ഒരു വിഭാഗം മലയാളികളുടെ
 
കല്യാണ സദ്യ ബിരിയാണിയിലേക്കു മാറാൻ തുടങ്ങിയതു എഴുപതുകളിലാണു. പിന്നീടു സാർവത്രികമായി അംഗീകരിക്കപെട്ടു. ഈ ഭക്ഷണ ശീലത്തിലൂടെയാണു മലയാളിക്കു സവാളയും തക്കാളിയും  പരിചിതമായതു. ഞാനോർക്കുന്നുബിരിയാണി ഉസ്താദുവന്നു നീളമുള്ളയൊരു കുറിപ്പടി നൽകും. അന്നു മലയാളി കേട്ടിട്ടുപോലുമില്ലാത്ത സാമഗ്രികളുടേയും സാധനങ്ങളുടേയും കുറിപ്പടി. എല്ലാം കിട്ടണമെങ്കിൽ കുന്ദംകുളത്ത് അല്ലെങ്കിൽ ത്രശൂരൊ പോകേണ്ടിവരും. ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികമായിരിക്കും പലപ്പോഴും കുറിപ്പടിപ്രകാരം വാങ്ങുന്നതു. സദ്യ കഴിഞ്ഞാൽ തുറക്കാത്ത സവാളച്ചാകും തക്കാളിപ്പെട്ടിയും കാണും. കല്യാണവീട് അകവും പുറവും വൃത്തിയാക്കുന്ന തിരക്കിനിടയിൽ വീട്ടമ്മമാർ പരിഭവിക്കുന്നത് കേട്ടിട്ടുണ്ട്ആവശ്യമുള്ളത് വാങ്ങിച്ചാൽ പോരായിരുന്നോ. ഇനിയെന്തുചെയ്യുമിതൊക്കെ”. അവസാനം സവാളച്ചാക്കും തക്കാളിപ്പെട്ടിയും തൊടിയിലേക്കു വലിച്ചെറിയപ്പെടും.
കാലം മാറി. ഇന്നു മലയാളിക്കു മത്തി മുളകിടാനും സവാളയും തക്കാളിയും വേണം!
 
അവന്റെ പരമ്പരാഗത ഭക്ഷണശീലങ്ങളെ തൊടിയിലേക്കു വലിച്ചെറിഞ്ഞ് സവാളയുടേയും 
തക്കാളിയുടേയും വിലനിലവാരമറിയാൻ പത്രത്താളുകളിലും ടീ വി ചാനലുകളിലും കണ്ണു നട്ടിരിക്കുന്നു. എന്നിട്ട് പരിതപിക്കുന്നു.
സവാളക്കു ഇന്നത്തെ വില കിലോക്ക് എൺപതു. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും
 

No comments:

Post a Comment