Tuesday, 10 July 2012

കള്ളൻ പയനി


                           "കള്ളൻ പയനി

എഴുതപ്പെട്ടിട്ടില്ലാത്ത  ത്രിത്താലയുടെ ചരിത്രഗീതത്തിലേക്കു വിസ്മ്രിതിയിൽ ആയ
ഒരാൾ കൂടി .അല്ലെങ്കിൽ ചരിത്രത്തിൽനിന്നും പുറത്തായവരുടെ പട്ടിക നീളുകയാന്നു.
വിവിധ തൊഴിലുകളിൽ വൈദക്ത്യം നേടിയവരെ നാംപ്രൊഫഷനുലുകൾഎന്നു വിളിക്കുന്നു.ഡൊൿട്ർ,എൺജ്നീയർ,വക്കീൽ,അധ്യാപകൻ തുടങി ഒരു പാടു മെഖലകൾ.പിന്നെയും തരം തിരിവുകൾ.ഡൊൿടറിൽ തെന്നെ കാർഡിയോളജിസ്റ്റ്റ് ,നൂറൊളജിസ്റ്റ്,ഗയ്നൊകൊളജിസ്റ്റ് എന്നിങനെ ഒരൊ രോഗത്തിനും പ്രത്യേക വിദക്ത്ർ .സിവിൽ,മെക്കു,എലെൿറ്റ്രിക്കൽ തുടങി എഞ്ച്നീയമാർ വിഭജിക്കപ്പെടുന്നു...വക്കീലന്മാരാന്ന്ങ്കിൽ സിവിലും ക്രിമിനലും കമ്പനിയുമായി മാറുന്നു.അധ്യാപകർ ഒരൊ വിഷയതിന്നും ഒരൊരുത്തർ..കാലതിന്റെ മുന്നൊട്ടുള്ള ഗമനത്തിൽ അറിവിന്റെ ചക്രവാളം വികസിക്കുന്നതിനനുസരിചു പുതിയ പ്രൊഫഷനലുകളും രൂപപ്പെടുന്നു. പ്രൊഫഷനലുകൾ ഉണ്ടാവുന്നതു ജന്മനായുള്ള കഴിവും അതു വളരാനുള്ള അനുകൂല സാഹചര്യവും സമൂലം ചെരുമ്പൊഴാന്നു.
ഞാൻ പറയുവാൻ ഉദേശിച്ചതു  ഇതൊന്നുമല്ല.ഒരു കള്ളനെ കുറിച്ചാണു..മോഷന്നം ഒരു തൊലിലാണൊ കലയാണൊ നിശ്ചയമില്ല..ഉറപ്പായ ഒരു കാര്യമുന്ദു.ജീവിക്കുവാൻ വേണ്ടി മോഷണം തൊഴിലാക്കിയവരുണ്ടു. തൊഴിൽ കലാപരമായി ചെയ്യുന്നവരുണ്ടു .ഇവരിൽ തന്നെ വിവിധ സ്പെഷലിസ്റ്റുകളുമുന്ദു.ബാങ്കുകൾ മാത്രം ലക്ഷ്യമിടുന്നവർ.വീടുകൽ മാത്രം കേന്ദ്രീകരിക്കുന്നവർ.യാത്രക്കാരുടെ പണവും മറ്റും അടിചു മാറ്റുന്നവർ , വാഹന മോഷ്ട്ടാക്കൾ എന്നിങനെ പല തരം.
ഒരൊ ദേശത്തിനും  ഒരു കള്ളനെ കുറിചു പറയുവാനുണ്ടാവും..പദ്മരാജൻ പരിചയപ്പെടുത്തിയ ‘കള്ളൻ പവിത്രനെനമുക്കറിയാം.കലാലയത്തിൽൽ പടിക്കുവാനുണ്ടായിരുന്ന ഒരു ചെറുകഥയിൽജിമ്മി വാലന്റൈൻഎന്നു പെരുള്ള ഒരു കള്ളൻ കഥാപാത്രമുണ്ടു..എതു പൂട്ടും അനായസേന തുറക്കുവാൻ മിടുക്കനായവൻ.ഇതിൽ നിന്നൊക്കെ വ്യത്യസ്ഥനാണു ‘പാവങളിലെറൊട്ടിക്കള്ളൻ.വിശ്പ്പാന്നു അവിടെ കള്ളനെ രൂപപ്പെടുത്തിയതു.
പറഞു വന്നതു ജന്മ വാസനയെക്കാളുപരി വിശപ്പും മറ്റു ജീവൽ പ്രശ്നങളും കള്ളനെ രൂപപെടുത്തുന്നു
എന്നാന്നു. അതു പഴയകഥ.. ഇതു  ടീ യുഗമാന്നു. സൈബർ കള്ളന്മാരെ ഉണ്ടാകുന്നതു വിശപ്പെല്ല.അടിപൊളി ജ്വരമാന്നു .പറയാനൊരുങിയതു ത്രിതാലയുടെ സ്വന്തം കള്ളനെ  കുറിചാന്നു.അതുമറന്നു..
ജീവിതം അര നൂറ്റാന്ദെങ്കിലും പിന്നിട്ട ത്രിതാലക്കാർ ഒർക്കുന്ന പെരാണു കള്ളൻ പയനിഎന്നു വിളിപ്പേരുള്ള പൈലിയെ. കക്കാട്ടിരിക്കാരനായ ഇയാളുടെ വീര കഥകൾ നിറഞതായിരുന്നു എന്റെ കുട്ടിക്കാലം .പൈലി കയറാതത  സമ്പന്ന വീടുകൾ വിരളമായിരുന്നു.കൂട്ടുകുടുംബങൽക്കു പ്രസക്തി നഷ്ട്ടപ്പെടാത്ത 1960-70 കാലഘ്ട്ടം .എപ്പൊഴും പുര നിറഞു തന്നെ.ഇവർക്കിടയിൽ ഒരാളായി പൈലി മാറും. .ഇവർക്കിടയിലൂടെ വീടുകളിൽ കയറി കിട്ടിയതെടുതു സ്ഥലം വിടും .മോഷ്ട്ടിക്കപ്പെട്ടു എന്നറിയുന്നതിനുന്മുമ്പ പൈലി സ്ഥലം വിട്ടിരിക്കും.കക്കാൻ വിചാരിചാൽ പൈലി കട്ടിരിക്കും.
കക്കാൻ പൈലിക്കും ഒരു കലയുന്ദു.എതു തൊഴിലും വിജയിക്കന്നമെങ്കിൽ അല്പം കൈപ്പുന്ന്യം വേണമെല്ലൊ. കുടുംബ സദസ്സുകളിൽ അവരിലൊരാളാകുക അത്ര എളുപ്പമെല്ല. കാരന്നം പൈലിയെ എല്ലാവരും അറിയുമെല്ലൊ.കള്ളൻ എങിനെ അവരിലൊരാളാകും.അവിടേയാന്നു പൈലിയുടെ മിടുക്കു.
മിടുക്കു പൈലിക്കു മാത്രമേ അറിയൂ.
ചിലപ്പോൾ നേരത്തെ എത്തി വീടിനുള്ളിൽ കടന്നു മച്ചിലൊ പത്തായത്തിലൊ ഒളിക്കും.എല്ലാവരും ഉറക്കമായാൽ പരിപാടി തുടങും.
ഇന്നെത്തെ കള്ളന്മാർ നേരും നെറിയും ഇല്ലാത്തവരാന്നു.നേരെ ചൊവ്വെ കക്കാനറിയില്ല. കള്ളന്റെ പന്നി
കക്കലാന്നു. ആളറിയാതെ കക്കന്നം.അതിനവർ എന്തും ചെയ്യും.ചിലപ്പോൽ കൊന്നെന്നിരിക്കും.
സ്ത്രീകളെ ഉപധ്രവിക്കും.എന്നാൽ പൈനിയുടെ പന്നി കക്കൽ മാത്രമാന്നു. തൊഴിലിൽ മാത്രമാന്നു ശ്രദ്ധ.ആരും കാന്നാതെ കക്കാൻ പൈലിക്കറിയാം.പൈലി കക്കും.ആൾക്കാരുദെ ഇടയിൽ നിന്നുകൊന്ദു
കക്കും.അതിന്റെ സൂത്രം പൈലിക്കേ  അറിയൂ. പണ്ടത്തെ കള്ളന്മാാർക്കു ഒടിയൻ പണി അറിയുമായിരുന്നിരിക്കാം.കേട്ടിട്ടില്ലേ,നായായും കാളയായും കുറുക്കനായും വേഷം മാറി നടക്കുവാൻ
കഴിയുമായിരുന്ന പൂർവികരെ.ഇതൊരു വ്ശ്വാസമാന്നു.വാസ്തവത്തിൽ എല്ലാ സമൂഹത്തിലും
അസാധാരന്ന കഴിവുള്ള അപൂർവം ചിലർ കാന്നും.മറ്റുള്ളവർ ഇത്തരക്കാരെ എന്തൊ സിദ്ധി ഉള്ളവരായി കാന്നുകയും ആദരിക്കുകയും ഭയപ്പെടുകയും ചെയ്യും.അത്തരത്തിലുള്ള സിദ്ധികൾ
പൈലിക്കു ഉന്ദായിരുന്നിരിക്കാം.A born criminal  എന്നൊക്കെ പറയാറില്ലേ, അതുപൊലെ .
അതുകൊന്ദാന്നു ഞാൻ നടേ പറഞതു ജന്മനാ ഉള്ള കഴിവും അനുകൂല സാഹചര്യവും സമൂലം ചെരുമ്പോൾ നല്ല പ്രൊഫഷനലുകൾ ഉനദാവുന്നു എന്നു.
അബദ്ധവശാൽ ജനങൽ വളഞു പിടിചു തല്ലിയാലും പൊലീസു പിടിചു ഇടിച്ചാലും പൈലിക്കു കൂസലില്ല.പൈലി പൂച്ചയെ തിന്നുന്നവനാന്നെന്നാന്നു ജന സംസാരം.പൂച്ചയെ തിന്നാൽ ശരീര വേദന ഉന്ദാവില്ലത്രെ.പൈലിയുടെ അവസാന മോഷന്ന ശ്രമം നടന്നതു ഡോൿടർ ഗോപാലൻ നായരുടെ വീട്ടിലായിരുന്നത്രെ(.പൊന്നേരി അബ്ദര്രഹ്മാൻ സാഹിബ്(കുഞുട്ടിക്ക) ആന്നു രന്ദു ദിവസം മുംബു ഇക്കാര്യം എന്നൊടു പറഞതു.) വീട്ടിനുള്ളിൽ പൈലിയെ കണ്ട  ഡോൿറ്റർ തോക്കെടുത്തു..ഞൊടിയിടയിൽ പൈലി മേൽകൂരയിലെത്തി തൊട്ടടുത്ത വയലിലെക്കു ചാടി രക്ഷപ്പെട്ടു... സഫലമാവാതത ഈ മോഷന്ന ശ്രമത്ത്ന്നു ശേഷം പൈലി അധിക കാലം ജീവിച്ചില്ല . തൊഴിൽ മെഖലയിലെ തന്റെ പ്രതാപം അസ്തമിക്കുന്നു എന്ന തിരിചറിവു പൈലിയെ ജീവിതാവസാനത്തിലേക്കു നയിചച്താവാം.
അല്ലെങ്കിലും അതാന്നെല്ലൊ ലോകക്രമം.എക്കാലവും ഒരാൾക്കു തന്നെയുള്ളതെല്ലല്ലൊ ഈ ദുനിയാവു.
ലോകം നില നിൽക്കുന്നിടത്തോളം കാര്യങൾ മാറിക്കൊന്ദേയിരിക്കും.
നന്മകളോടൊപ്പം തിന്മകളുടേയും അംശങൾ സർവേശ്വരൻ മനുഷ്യനിൽ നിഷേപിച്ചിരിക്കുന്നു.
നന്മ കൈകൊണ്ടവൻ ഭാഗ്യവാൻ. തിന്മ കൊണ്ടവൻ നിർഭാഗ്യവാൻ.
എന്തായാലുംകള്ളൻ പൈനിത്രിതാലയുടെ സ്വന്തം കള്ളനാന്നു..

  1.  

                                                                     

No comments:

Post a Comment