Wednesday, 11 July 2012


മഴയോർമകൾ

മഴ എനിക്കിഷ്ട്ടമാന്നു. പൈത്തിനെക്കാൾ ഇഷ്ടം മഴയുടെ വരവിനെയാന്നു.
പലപ്പൊഴും വരവിന്റെ ഒരു സൂചന പോലും നൽകാതെ പൊടുന്നന്നെയാന്നു വരവു.ഒരൊ മഴയും
ബാല്യകാലത്തിലേക്കു തിരികെ എത്തിക്കും..കൂട്ടുകാർ നടന്നടുക്കുമ്പോൾപൊട്ടൊപറഞു പേടിപ്പിക്കുന്നതു.
അതെ,മഴ ഒരു കുസ്രുതിക്കൂട്ടുകാരിയാന്നു.
ചിലപ്പൊൾ വരവറിയിച്ച് തന്നെ വരും.തന്നുത്ത കാറ്റു വീശും. തെളിഞ ആകാശത്തിൽ തെക്കു പടിഞാറു നിന്നു കാട്ടുപോത്തുകളെ പ്പോലെ മുക്രയിട്ടു പാഞടുത്തു  മാനത്തു തളം കെട്ടി നിൽക്കും മഴമേഘങൾ.കട്ടിയുള്ള കരിമ്പടം കൊന്ദു മാനം മറച്ചപൊലെ. പിന്നെ ദൂരെനിന്നു ആരവം കേൾക്കാം . നാദം അടുത്ത് വരും.ചരൽ കല്ലുകൾ വാരി വിതറും പൊലെ. ആകാശത്തു നിന്നും തൂക്കിയിട്ട ചലിക്കുന്ന ചരടുകൾ കന്നക്കെ വെള്ളം ഭൂമിയിലെക്കു ഇറങി വരും.പയ്യെ പയ്യെ നേർതു നേർതു ഇല്ലാതെയാവും.പിന്നെ ഇടവേള.വീന്ദും കാട്ടുപോത്തുകൾ വരും.സൂര്യനെ കാന്നാത്ത എറെ ദിനങൾ മനസ്സിലുന്ദു.
കർക്കിടക മാസത്തിൽ ഇക്കരെ നിന്നും അക്കരെക്കു പറക്കാൻ ഭയപ്പെടുന്ന കാക്കകൾ.നുരഞു പതഞു കാന്നുന്നതെല്ലാം തന്റെതാക്കി കുതിചു പായുന്ന പുഴ.കാട്ടുതടികൾ കയറിട്ടു പിടിചു സ്വന്തമാക്കുന്ന ചെറുപ്പക്കാർ.പുഴ മുറിചു അക്കെരെ എത്താൻ മറ്റ്സരിക്കുന്നവർ.ഇരുകരയും കയറി വളരുന്ന പുഴ.
മഴ കുറയുമ്പോൾ പുഴ കരയിൽ നിന്നിറങും.അപ്പോൾ കരയിൽ കുടുങിയ കാട്ടു പാമ്പുകളെ കാന്നാം.തോടുകൾ താന്ദി വന്ന മീനുകളെ കാന്നാം.
തോടു നിറഞു തിട്ടുകൾ പൊട്ടി തടുക്കുവാനാകാതെ വെള്ളം കുത്തിയൊലിചു പോകുമ്പൊൾ
കോവിലെന്റെതോറ്റങൾമനസ്സിലെത്തും..മനുഷ്യന്റെ നിസ്സഹായത  കൂടുതൽ ബോദ്ദ്യപ്പെടും..
കോടനാട്ടെ എന്റെ തറവാടു വീടിനു പിന്നിലെ കവുങു തോപ്പു അവസാനിക്കുന്നിടത്തു നെൽ വയലുകൾ ആരംഭിക്കുന്നു. കാല വർഷം കനത്താൽ വയൽ തടാകമാകും.വയലിനു ഉൾക്കൊള്ളാനാവാതെ വരവു വെള്ളം തോപ്പിൽ കയറും .തറവാട്ട് കുളം കവിഞു കവിയും..വയലിൽ കുട്ടികൾ വാഴപ്പിൺദി കൂട്ടിക്കെട്ടിയുന്ദ്ദാക്കിയ ചങാടമിറക്കും.നുരയും പതയുമായി നിൽക്കുന്ന വെള്ള്ത്തിൽ പാമ്പുകളും നീർക്കൊലികളും മീനുകളും ഉന്ദാവും.പോക്കാച്ചിത്തവളകൾ മഴയുടെ വരവറിയിച്ച് ക്രൊം ക്രൊം കരയും.കുട്ടികൾ ഞവുഞി തോടുകളും മുട്ടകളും സ്വന്തമാക്കുവാൻ മറ്റ്സരിക്കും.വെള്ളം തോപ്പിൽ നിന്നിറങിയാൽ കവുങുകൾക്കിടയിൽ ഉടക്കിക്കിടക്കുന്ന ചെറുമീനുകളെയും നീർക്കൊലികളെയും കാന്നാം.
വെള്ളാരനി തോടു പുലിയമ്പറ്റ്റ്റ കായലിന്റെ പ്രധാന ജല സ്റോതസ്സാന്നു. കിഴക്കു നിന്നു വയലുകൽക്കിടയിലൂടെ വളഞും നിവർന്നും കിലൊ മീറ്ററുകൾ താന്ദി മഴ വെള്ളം കായലിലേക്കുൊഴുകിയെത്തുന്നു.ഈ തോടിന്നു കുറുകെ ചിറ കെട്ടി വേനൽകാലതു വെള്ളം തടഞു നിർതും.ക്രഷി ആവശ്യ്തിന്നായി.ചിറകെട്ടിയിടത്ത് തോടിന്നു വീതിയും ആഴവും കൂടും .ചിറയിൽ കുട്ടികൽ ചാടി മറിഞു ഉല്ലസിക്കും. മന്നിക്കൂറുകൾ നീന്ദ നീരാട്ടം.യശ്ശ്ശരീരനായ എന്റെ പ്രിയ ഗുരുനാഥൻ തങ്കപ്പൻ മാസ്റ്റർ വാസസ്തലതേക്കു നടന്നു പൊയിരുന്നതും സ്കൂളിലേക്കു വന്നിരുന്നതും   തോട്ടു വരമ്പിലൂടെയായിരുന്നു.ഒരിക്കൽ ഞങൽ കുറചു കുട്ടികൾ നീരാടി  തിമിർക്കുകയാന്നു. മാഷെ കന്ദപ്പോൾ എല്ലാവരും വെള്ളത്തിൽ ഊളിയിട്ടു.മാഷ് അവിടെത്തെന്നെ നിന്നു. മിനിട്ടുകൾ കഴിഞു ആശ്വാസത്തോടെ വെള്ളത്തിന്നു മുകളിൽ വന്നപ്പോൾ കന്ദതു വലിയ വായിൽ ചിരിക്കുന്ന മാഷിനെയാന്നു.പിറ്റെന്നു ക്ലാസ്സിൽ വന്ന മാഷു താമിക്കിട്ട വിളിപ്പേരുകൂളി താമിഎന്നായിരുന്നു.

കൊല്ലങൾ പിന്നിട്ടു. ഒരു സുഖമുള്ള നൊമ്പരമായി എല്ലാം ഓർത്തെടുക്കുവാൻ കഴിയുന്നു.ഒരിക്കലും തിരിചു വരാത്ത കുട്ടിക്കാലത്തെക്കുറിച്ചൂള്ള ഓർമകൾ എത്ര മഡൂരതരമാന്നന്നു തിരിച്ചറിയുന്നു.ഇന്നു മഴ കനത്ത് ഇടതടവില്ലാതെ പെയ്യുന്നില്ല.തോടുകളും പുഴകളും നിറയുന്നില്ല.വയലുകലിൽ വരവു വെള്ളം കെട്ടിനിന്ന് കുട്ടികളെ മാടിവിളിക്കുന്നില്ല. കുഞു തവളകളുടെ ക്രൊ ക്രൊ കേൾക്കുവാൻ,ഞവുഞി മുട്ടകൾ കൈക്കലാക്കുവാൻ,ചിറ വള്ളത്തിൽ നീന്തി തുടിക്കുവാൻ അവർക്കാവുന്നില്ല.
 എന്നിട്ടും അവർക്   ജലദോഷമാന്നു,പനിയാന്നു
അവർക്കു ഹോം വർക് ചെയ്യാനുന്ദു. പിന്നെ റ്റൂഷനു പോകാനുന്ദു. ഇതിനിടയിൽ വീന്നു കിട്ടുന്ന സമയം
ഫെയ്സ് ബുക്കിൽ കൂട്ടുകാരോട് സല്ലപിക്കന്നം. അവർ പ്രൊടക്റ്റുകളാന്നു.വെറും നിർമിതികൾ.
  .

No comments:

Post a Comment