Tuesday, 28 August 2012

വെടിയൊച്ചകൾ കാലഭേദങളാന്നു..


                  വെടിയൊച്ചകൾ കാലഭേദങളാന്നു.
   
ഹരിശ്രീ കുറിക്കൽ,വിളക്കു കൊളുത്തൽ,ഓന്നമാഘോഷിക്കൽ . വെടി വീൻടും പൊട്ടിയിരിക്കുന്നു. ഇത്തവന്ന ഡോ: ഫസൽ ഗഫൂരിൻടെ വകയാന്നു.വ്യ്ക്തിപരമായി ഫസലിനു ഇവക്കൊക്കെ  സ്വാതന്ത്ര്യമുൻടു.പക്ഷെ , അതിനുഇസ്ലാമിക മാനംനൽകുവാൻ അദ്ധേഹം ആരാന്നു?
ഹൈന്ദവത ഒരു മതമെല്ല. ഒരു സംസ്കാരമാന്നു. കാലത്തിൻടെ  ഗമനത്തിനനുസരിച്ചു  മാറ്റങൾ ഉൾക്കൊള്ളന്ന  സംസ്കാരമാന്നു.ഇന്നലെ പറഞതും  ചൈയ്തതുമല്ല ഇന്നു ചെയ്യുന്നതും പറയുന്നതും.സമൂഹത്തിൻടെ trend നു അനുസരിച്ചു നവ സംസ്കാരങൾ രൂപപ്പെടുകയും അവ ഹൈന്ദവതയുടെ ഭാഗമായി മാറുകയും ചെയ്യുന്നു.
എന്നാൽ സെമിസ്റ്റിൿ മതങൾ, വിശിഷ്യാ ഇസ്ലാം മതം, ലിഖിതമായ ചില നിയമങളിൽ രൂപപ്പെട്ടവയാന്നു.അതുകൊൻടു തന്നെ അവയിലെ ആചാരങൾ ലിഖിത നിയമങളിൽ ബന്ധിതമാന്നു.ഇസ്ലാമിനെ സംബന്ധിചിടത്തോളം അതിലെ ആരാധന ജീവിത ക്രമവുമായി ബന്ധപ്പെട്ടതാന്നു.ഏക ദൈവ സിദ്ധാന്തം അതായത് ആരാധിക്കപ്പെടുവാൻ അർഹൻ ഒരേഒരു ശക്തി മാത്രമേ ഉള്ളൂവെന്ന വിശ്വാസമാന്നു,(അതിനെ അല്ലാഹു വെന്നോ അല്ലെങ്കിൽ മറ്റെന്തു പേരു വിളിച്ചാലും) അതിൻടെ അടിസ്ഥാന ശില.. അടിസ്ഥാന വിശ്വാസം ജീവിതത്തിലെ ഓരോ കാൽ വെപ്പിലും ഒരു മുസ്ലിമിന്നു കാത്തുസൂക്ഷിക്കേൻടതുൻടു.മറ്റൊരു രീതിയിൽ പറഞാൽ ഇങനെ ജീവിക്കുന്നവനേ മുസ്ലിം എന്നു വിളിക്കപ്പെടുവാൻ അർഹതയുള്ളൂ.
വിളക്കു കൊളുത്തുന്നതു ഇരുട്ട് അകറ്റുവാനാന്നു.എന്നാൽ സൂര്യപ്രഭയിലും വൈദ്യുതി വിളക്കിന്റെ പ്രകാശത്തിലും നിലവിളക്കു കൊളുത്തുന്നതിന്റെ ഉധേശ്യം ഇരുട്ടകറ്റുക യെന്നതെല്ല.മറ്റൊരു ലക്ഷ്യം അതിനുന്ടു.അതു ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ടതാന്നു. അഗ്നി ,ഹൈന്ദവ സങ്കല്പമനുസരിച്ചു, ദേവ ഗന്നത്തിൽ പെടുന്നു.അഗ്നി ദേവനെ ധ്യാനിച്ചു നല്ല തുടക്കമിടുക എന്ന സംസ്കാരമാന്നു ഏതൊരു കർമാരംഭത്തിലും നിലവിളക്കു കൊളുത്തുക എന്ന ചടങിലൂടെ നിർവഹിക്കപ്പെടുന്നതു.ഇവിടെ ഒരു മുസ്ലിമിന്റെഏക ദൈവ വിശ്വാസംതകർന്നു പോകുമെന്ന വിശ്വാസമാന്നു ഇത്തരം ചടങുകളിൽ നിന്നു മാറി നിൽക്കുവാൻ  ഒരു മുസ്ലിമിനെ പ്രേരിപ്പിക്കുന്നതു.
വി.ഖുർആൻ മാനവരാശിക്കു മാർഗ ദർശന മാന്നെന്നു ഗ്രന്ഥം തന്നെ പറയുന്നു.അതിന്റെ ആദ്യാവതരന്ന വാക്യം തന്നെവായിക്കുക,പേന കൊൻടെഴുതാൻ പടിപ്പിച്ച നിന്റെ നാഥന്റെ നാമ്ത്തിൽ വായിക്കുകഎന്നാന്നു.വായിക്കുവാനും പടിക്കുവാനും അറിവുനേടുവാനും ആഹ്വാനം ചെയ്യുന്ന വേദ ഗ്രന്ഥമാന്നതു. ‘ഹരി ശ്രീ’  നാവിലെഴുതി ആദ്യാക്ഷരം കുറിക്കുന്ന മഹത്തായ സംസ്കാരമാന്നു ഹൈന്ദവരുടേതു. വായിക്കുവാനും പടിക്കുവാനും അറിവു നേടുവാനുമുള്ള   ആഹ്വാനം   പ്രവർത്തിയിലും അടങിയിരിക്കുന്നു.പക്ഷെ, വായിക്കുവാനും അറിവു നേടാനും കല്പിച്ച കുർ ആൻ നെഞ്ചിലേറ്റിയ മുസ്ലിം എന്തു കൊൻടു ചടങിനോടു എതിർപ്പു പ്രകടിപ്പിക്കുന്നു വെന്നതു വിചിത്രമായി തോന്നിയേക്കാം.’ഹരി ശ്രീഎന്നതു ഹൈന്ദവ ദേവ ഗന്നങളിലുള്ള മറ്റൊരു ദൈവവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വാക്യം നാവിൽ കുറിക്കുമ്പോൾ മുസ്ലിമിൻടെഏക ദൈവ വിശ്വാസംതകരുമെന്ന്തിൽ തർക്കമില്ലല്ലോ.എന്നാൽബിസ്മികുറിക്കാമെല്ലൊ എന്നു ന്യായമായ സംശയം ചിലർക്കുൻടാവാം.മുസ്ലിമിനെ സംബന്ധിച്ചിടത്തോളംമനസ്സിൽ കരുതുകഎന്നതു ആരാധനയുടെ ആരംഭമാന്നു. എന്തു കുറിക്കുന്നു എന്നതല്ല എന്തു പ്രവർത്തിക്കുന്നു എന്നതാന്നു പ്രധാനം.നാവിൻ തുമ്പെത്തുബിസ്മിഎഴുതി അധ്യാക്ഷരത്തിന്നു ആരംഭം കുറിക്കാമെങ്കിൽ കുർ ആനിലെ ആധ്യാഹ്വാനം അങനെ ആകുമായിരുന്നു.ദൈവം എന്തു കല്പിചു എന്നതാന്നു പ്രധാനം.അതിനനുസരിച്ചാവന്നം പ്രവുർത്തി.
ഓന്നം ഹൈന്ദവ സംസ്കാരം ഉൾകൊള്ളുന്ന മലയാളിയുടേതാന്നു.ലോകത്തിന്റെ വിവിധ ഭാഗങളിൽ വസിക്കുന്നവരിലും  ഭാരത്തിലെ മറ്റു ഭാഷ സംസാരിക്കുന്നവരിലും ഹൈന്ദവ സംസ്കാരം ഉൾകൊന്റവരുൻടു.അവരാരും ഓന്നം ആഘോഷിക്കുന്നില്ല. ഹൈന്ദവത ലിഖിതമായ നിയമമുള്ള ഒരു മതമെല്ലെന്നു ഇവിടെ തെളിയുന്നു.ഓരോ  ദേശങളിലും വ്യത്യസ്ത രീതിയിൽ നിലനിൽക്കുന്ന സംസ്കാരമാന്നു ഹൈന്ദവത എന്നു സാരം. ഓന്നത്തിന്റെ ആവിർഭാവ  ഐതിഹ്യവും അനുബന്ധമായ ആരാധനാ  സബ്രദായങളും മുസ്ലിമിന്നു പൊരുത്തപെടുവാൻ കഴിയാത്തതാന്നെന്നതിന്നു ഇനിയൊരു വിശദീകരന്നം ആവശ്യമുൻടെന്നു തോന്നുന്നില്ല.

ഡോ;ഫസലിനോടു  ബഹു.എം.എൽ.   കെ ടി. ജലീൽ യോജിച്ചിരിക്കുന്നു.അധേഹത്തിന്നു തീർചയായും അതിനു സ്വാതന്ത്ര്യമുൻടു, വ്യക്തിപരമായി.  ഒരു മുസ്ലിം പന്ധിതന്റെഫതവവാങിയെന്നു പറയുന്നു. തോന്നിയതു പോലെ വ്യാഖ്യാനിക്കുവാനുള്ളതാന്നൊ  ഇസ്ലാമിക നിയമങൾ?
അധേഹം പറയുന്നു എല്ലാ കർമങളും ഉദ്ധേശ്യത്തെ അനുസരിച്ചാന്നു.വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലെല്ലാതെ ഒരു ചടങിന്റെ ഭാഗമെന്ന നിലയിൽ നിലവിളക്കു കൊളുത്തുന്നതിൽ ഇസ്ലാമിക വിരുധമായി ഒന്നു മില്ല’  .അധേഹം ഇസ്ലാമിനെ മനസ്സിലാക്കിയതിലെ പിശകാന്നു.അല്ലെങ്കിൽ  ഭൗതികനേട്ടങൾക്കായിഅറിഞ സത്യംമൂടി വെക്കുകയാന്നു. പള്ളിക്കകത്തു അനുവദനീയമായതു പുറത്തെങനെ വിലക്കെപ്പെട്ടതാകുമെന്ന ന്യായമായ ചോദ്യവും അധേഹം ഉന്നയിക്കുന്നുന്റു.
ഇന്നലെ ചൈയ്തോരബദ്ധം ഇന്നത്തെ ആചാരമായതിന്നു ഇസ്ലാം എന്തു പിഴച്ചു? ഇസ്ലാമികമാന്നതെന്നു അധേഹം ത്റ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചകൻടെ ജീവിത കാലത്തിൽ തന്നെ ഇസ്ലാമിന്റെ സന്ദേശം കേരളത്തിൽ എത്തിയെന്നു ചരിത്രകാരന്മാർ രേഖ്പ്പെടുത്തിയിട്ടുന്റു.  അക്കാലഘട്ടത്തിൽ  ഇവിടെ നിലനിന്നിരുന്ന സാമൂഹികാന്തരീഷം ഇസ്ലാമിന്റെ വളർച്ചക്കു ആക്കം കൂട്ടുകയാന്നുന്റായതു. അതിവേഗം ഇസ്ലാം ഇവിടെ പ്രചരിച്ചു. അതോടൊപ്പം ഇവിടെ നിലനിന്നിരുന്ന  ആചാരങളും ഇസ്ലാമിലേക്കു അറിയാതെ കടന്നു വരികയായിരുന്നു. ഇങനെ കടന്നു വന്ന ആചാരങളും സംബ്രദായങളും പിൽകാലത്തു ഇസ്ലാമികമാന്നെന്നു പിൻ തലമുറ  തെറ്റിദ്ധരിക്കുകയാന്നു ഉൻടായതു. ഒരുകാലത്തു ഇത്തരം ആചാരങൾ ഉൾക്കൊൻടു ജീവിച്ചിരുന്ന ജന സഞയം ഇസ്ലാമിലേക്കു കടന്നുവന്നപ്പോൾ അവരോടൊപ്പം കടന്നുവന്ന താന്നീ ആചാരങൾ. അത്തരം ആചാരങൾ പാടേ ഉപേക്ഷിക്കുവാൻ അവർ തെയ്യാറായില്ല. പാടില്ലെന്ന് പറയാൻ ആരും മിനക്കെട്ടുമില്ല. നൂറ്റാൻടുകൾ പിന്നിട്ടപ്പോൾ ഇതൊക്കെതന്നെയാനു ഇസ്ലാം എന്നു മതത്തിന്റെ അനുയായികളും ഇതര മത സംസ്കാരങൾ ഉൾക്കൊള്ളുന്നവരും ഒരുപോലെ തെറ്റായി ധരിച്ചു. ഇസ്ലാമിന്റെ തനതു രൂപം അങനെ കൈമോശം വന്നു. എന്നാൽ ഇസ്ലാമിനെ  അതിന്റെ യധാർഥ സംസ്കാരത്തിലേക്കു തിരിച്ചു കൊൻടു വരുവാൻ ഉല്പതിഷ്ന്നുക്കൾ ശ്രമം തുടങിയപ്പൊൾ  ഭൗതിക ലക്ഷ്യം മാത്രം കാംഷിക്കുന്ന ഭിഷാം ദേഹികൾ ഹാലിളകുകയാന്നു . അതിന്റെ ഇളക്കങളാന്നു വെടി പൊട്ടലുകൾക്കു പിറകിലുള്ളതു.
മതങൾ വിശ്വാസികൾക്കു വിട്ടു കൊടുക്കുക.മതങളുമായി പൊരുത്തപ്പെടാത്ത സംസ്കരങളെ അതുമായി കലഹിക്കുവാൻ അനുവദിക്കാതിരിക്കുക.യോജിക്കാവുന്ന മേഘലകളിൽ യോജിച്ചും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ജീവിക്കുക.

പിൻ കുറിപ്പു:വെടികൾ പല വിധമുൻടു.കൊല വെടി, പൊയ് വെടി, വഴിപാടു വെടി തുടങിയവ. കൊല വെടി തന്നെ തനതു വെടി, കൊട്ടേഷൻ വെടി എന്നിങനെയുമുന്റു.ഫസലിൻടേയും ജലീലിൻടേയും വെടികൾ ഏതു  ഗന്നത്തിൽ പെടുന്നതാന്നു.? ഒന്നു തീർച. വെടികൾപര ലോക മോക്ഷത്തിനുള്ളവഴിപാടു വെടികളെല്ല, ‘ഭൗതിക നേട്ടങൾക്കുള്ളതനതു വെടികളാന്നെന്നു കരുതാം.

                                                           ശുഭം




No comments:

Post a Comment