മണ്ണും മനുഷ്യനും
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്നു മതബന്ധമായും ശാസ്ത്ര ബന്ധമായുമുള്ള സാക്ഷ്യപത്രമുൻടു. അതു മാനവകുല സ്രിഷ്ടി സ്ഥിതി സംഹാര ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നുതാന്നു. സ്രിഷ്ടിയും സംഹാരവും അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ തർക്കം ‘സ്ഥിതി’ യെക്കുറിച്ചാന്നു.
മണ്ണിനെക്കുറിച്ചുള്ള മനുഷ്യൻടെ ചിന്തകൾ സ്വാർഥവും അപഹാസ്യവും ഭ്രാന്തവുമാന്നു. ഈ ദുർഗുണങളാന്നു ആവാസ വ്യവസ്ഥയെ ലംഘിക്കുവാൻ അവനെ പ്രേരിപ്പിക്കുന്നതു. മാനവ സ്ഥിതി ചരിത്രം തുടങുന്നതും സ്വന്തമാക്കുവാനുള്ള ത്വരയിൽ നിന്നാന്നു. ഗോത്രങളും കുലങളും മതങളും രാജ്യങളുമായി മാനവ സമൂഹം വളരുകയും വിഭജിക്കപ്പെടുകയും ചൈയ്തപ്പോഴും ഈ പൈശാചിക ചിന്തകൾ അധിനിവേശ സംസ്കാരത്തെ രൂപപ്പെടുത്തുകയാണുണ്ടായതു. ഈ അധിനിവേശ സംസ്കാരമാന്നു ഇന്നും മാനവ സമൂഹത്തെ നയിക്കുന്നതു.ഒരു രാഷ്ട്ര വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിൽ കഴിയുമ്പോഴും ഗോത്ര കുല മത മഹിമകൾ പരസ്പരം പോരടിക്കുവാൻ സമൂഹത്തെ സജ്ജമാക്കുന്നു. ആശയാദർശ പോരുകളിൽ നിന്നും രാഷ്ട്രീയ സംഘടനകളും മുക്തമെല്ല. ഇത്തരത്തിലുള്ള പോരാട്ടങളും പോർവിളികളും പലായനങൾക്കു കാരണമാകുകയും കയ്യേറ്റങളിൽ കലാശിക്കുകയും ചെയ്യുന്നു. ഭൂമിക്കു നേരെയുള്ള കയ്യേറ്റങൾ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു.
മാനവകുല
സംസ്ക്ർതി രൂപപെട്ടുവന്നതു നൂറ്റാന്റുകളിലൂടെയാന്നു.വേട്ടയാടി ഭുജിച്ചു ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും കാർഷിക ജീവിതത്തിലേക്കുള്ളചുവടുമാറ്റം
മണ്ണുമായി മനുഷ്യനെ കൂടുതൽ അടുപ്പിച്ചു. പിന്നെ മണ്ണും മനുഷ്യനും നേർക്കു നേരെയുള്ള സമരത്തിലായിരുന്നു. മനുഷ്യൻ മണ്ണിനെ കീഴടക്കി. കീഴടക്കിയ
മണ്ണിൻടെ ഉടമസ്ഥത വ്യക്തിയിൽനിന്നും ഗോത്രങളിലേക്കും കുലങളിലേക്കും കൈമാറി രാജ്യങളും സാമ്റാജ്യങളുമായി രൂപാന്തരപ്പെട്ടു. പിന്നെ അധിനിവേശങളുടെ കാലമായി. ഈ
അധിനിവേശ അഹന്തയാന്നു , മണ്ണിനോടു മല്ലടിച്ചു ജീവിക്കുവാനുള്ള അഭിനിവേശമാണ് ആവാസ വ്യവസ്ഥയെ തകിടം മറിച്ചതു. ഇതു
കാലഘട്ടത്തിൻടെ അനിവാര്യതയായിരുന്നു. ഈ അനിവാര്യതയോടു
പൊരുത്തപ്പെട്ടു ബദലുകൾ
കൻടെത്തുന്നിടത്തും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുവാൻ മനുഷ്യൻ പരാജയപ്പെട്ടിടത്തിനിന്നുമാന്നു പരിസ്ഥിതി
ആഘാതങളുടെ തുടക്കം.
വാസ്തവത്തിൽ ഈ ഭൂമി മനുഷ്യനു മാത്രം അവകാശപ്പെട്ടതാണോ?. മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്ന അനേകം ജീവികളിൽ ഒന്നു മാത്രമെല്ലെ.അവന്റെ ഇഛക്കനുസരിച്ചു ഈ ഭൂമിയെ മാറ്റി മറിക്കുന്നതു ഇതര ജീവജാലകങളുടെ ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കലെല്ലെ?.വർത്തമാനകാല മനുഷ്യസമൂഹം മണ്ണിലേൽപ്പിക്കുന്ന ആഘാതം വരും തലമുറയുടെ ജീവിക്കുവാനുള്ള അവകാശത്തേയും കവർന്നെടുക്കുകയെല്ലേ?.ഈ തിരിച്ചറിവാന്നു ഒരു നവ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന്നു നമ്മെ പ്രേരിപ്പിക്കേൻടതു.
അവശേഷിക്കുന്ന കാടും പുഴയും തോടും തണ്ണീർത്തടങളും ജൈവ സമ്പത്തും സംരക്ഷിച്ചുകൊണ്ടായിരിക്കണം എമേർജിങ് കേരളയിലെ പദ്ധതികളുടെ ആവിഷ്കരണം. പട്ടിണി മാറ്റാനുതകുന്നതായിരിക്കണം നടപ്പാക്കുന്ന പദ്ധതികൾ. വിദേശികളുടേയും സമ്പന്നൻടേയും കീശ വീർപ്പിക്കന്ന പദ്ധതികൾ എതിർത്തു തോൽപ്പിക്കുക തന്നെ വേണം. കേട്ടിടത്തോളം പദ്ധതികളിൽ ഉൾപ്പെടുന്നതു റോപ്പ് വേകളും വനമേഘലയിൽ നടപ്പാക്കുവാൻ ഉധേശിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങളുമാന്ന്. ഇന്നു കേരളത്തിൽ ഏറ്റവും അധികം വിലയിടിഞിരിക്കുന്നതു കാർഷികോൽപ്പന്നങൾക്കാണു.കർഷക ആത്മഹത്യകൾ പെരുകുകയാന്നു.നാളികേരം, അടക്ക, മരച്ചീനി, തുടങിയവ ഉപയോഗിച്ചു കൊണ്ടുള്ള വ്യവസായങൾ എന്തു കൊൺണ്ടു ഈ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൂടാ.
‘
‘ഹരിത ചിന്തകൾ’ തുടരട്ടെ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം സമൂഹത്തിന്റെ , സഹജീവജാലകങളുടെ നിലനിൽപ്പിനും വികസനത്തിനും ഉപകരിക്കുന്ന രീതിയിൽ രൂഡമൂലമാക്കുന്നതിനുള്ള ശ്രമമാവെട്ടെ തുടർ ചിന്തകൾ . ഈ ചിന്തകൾ ഒരിക്കലും പാർശ്വവൽക്കരിച്ചുകൂടാ. മാനവികമായ തലത്തിൽ നിന്നു കൊണ്ടു ഇതിനെ കാന്നേണ്ടതുണ്ടു.അവിടെ കക്ഷി രാഷ്ട്രീയ ചിന്തകൾ മാറ്റിവെക്കേണ്ടതുണ്ടു. അതിനു നമുക്കു കഴിയുമോ?
No comments:
Post a Comment