Tuesday, 5 February 2013



ഇതൊരു അസംബന്ധ കവിത.



                               രക്തബന്ധം
കൊതുകായ് മൂളിപ്പറെന്നെകിൽ
പരജനചോരയെത്ര നുകരാമായിരുന്നു
മൂട്ടയായിക്കട്ടലിൻ വിടവിൽ
ഒളിച്ചിരുന്നെങ്കിൽ
പരജനചോരയെത്ര നുകരാമായിരുന്നു.

ഞാനൊരു മർത്യൻ
നുകരുന്നെൻചോര
കൊതുകും മൂട്ടയും.
ഞാൻ കൊതുകിനും മൂട്ടക്കും
ബന്ധുവല്ലോ
ഇതല്ല രക്തബന്ധമെങ്കിൽ
പിന്നെയെന്താണു രക്തബന്ധം?

No comments:

Post a Comment