സ്ത്രീസുരക്ഷ:
ഭരണകൂടങൾ സ്ത്രീസുരക്ഷ:ബില്ലുകൾ പാസ്സാക്കുന്ന തിരക്കിലാണു. ഇന്ദ്രപ്രസ്ഥത്തിൽ ക്രൂരമായ ലൈംഗികാതിക്രമത്തിൽ ദിവസങ്ങളോളം അബോധാവസ്ഥയിലായി മരണം വരിച്ച പെൺകുട്ടിയെ നാളെ ഒരുപക്ഷേ പദ്മശ്രീ മരണാനന്തര ബഹുമതിയായി നൽകി രാജ്യം ആദരിച്ചേക്കാം!
ബില്ലുകൾ സ്ത്രീക്കു സുരക്ഷ നൽകുമോ? ഇതിനായി
ഇപ്പോഴൊരു നിയമം പാസ്സാക്കുമ്പോൾ നാം എന്താണു കരുതേണ്ടതു? ഇതുവരെ സ്ത്രീക്കു ലോകത്തിലേക്കും വലിയ ജനാധിപത്യരാജ്യത്തു സുരക്ഷ ഉണ്ടായിരുന്നില്ലന്നോ? നമ്മുടെ ഐ പി
സി അത്ര മോശമൊന്നുമല്ല. ഒരു ക്ഷേമരാക്ഷ്ട്രത്തിന്റെ അന്തസ്സിനു യോജിച്ച നിയമ വ്യവസ്ഥ തന്നെയാണു നമ്മുടേതു. ഇപ്പോൾ
പടച്ചുവിടുന്ന പുതിയ നിയമങ്ങളിൽ പുതുതായൊന്നുമില്ലെന്നു വ്യക്തം. പഴയ
വീഞ്ഞ് പുതിയകുപ്പിയിൽ. ഇവിടേയും സ്ത്രീയെ ആക്രമിക്കുന്ന , അല്ലെങ്കിൽ സ്ത്രീ ചൂണ്ടിക്കാട്ടുന്ന പുരുഷനെ ശിക്ഷിക്കാനുള്ള വകുപ്പുകളെല്ലേയുള്ളതു? പുരുഷനെ ശിക്ഷിച്ചാൽ സ്ത്രീ സുരക്ഷിതയായോ?
സ്ത്രീയുടെ ജീവിതം സുഗമമാക്കാൻ, പേടികൂടാതെ നാട്ടിലിറങ്ങി നടക്കാനും വീട്ടിൽ കിടന്നുറങ്ങാനും അവൾക്കു നൽകുന്ന സുരക്ഷയെ ക്കുറിച്ചു ഈ ബില്ലുകളിൽ
എന്താണുള്ളതു?
Kerala
protection of privacy and dignity of Women’s Act 2013 . എന്നു പറഞ്ഞാൽ സ്ത്രീയുടെ
സ്വകാര്യതയും മാന്യതയും സംരക്ഷിക്കാനുള്ള നിയമം. സുരക്ഷയാണു കാംക്ഷിക്കുന്നുങ്കിൽ
security എന്നൊരു വാക്കു ആ ബില്ലിൽ വേണ്ടതല്ലേ? ഇതിനു വേണ്ടി സർക്കാർ എന്തു ചെയ്യുമെന്നു
ഈ ബില്ലിൽ പറഞ്ഞിട്ടില്ലെന്നാണു അറിയാൻ കഴിഞ്ഞതു.
പെണ്ണുടൽ
വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നു.മൊട്ടുസൂചി വിൽക്കാനും പെണ്ണുടൽ പ്രദർശിപ്പിക്കണം.
അതിനു നിന്നു കൊടുക്കാൻ കുറേ പെണ്ണുങളും. പേരു മാന്യമായ തൊഴിൽ. അതെ Modelling. ഈ ‘തൊഴിൽ’
വിപണി നില നിൽക്കുവോളം അവൾക്കു നേരെയുള്ള അതിക്രമങ്ങളും നിലനിൽക്കും. സ്ത്രീ ധരിക്കേണ്ടതു
അയഞ്ഞ വസ്ത്രമാണു. പർദ്ധയായാലും ചുരിദാർ ആയാലും സാരി ആയാലും അയഞ്ഞതു തന്നെയാവണം.
വ്യഭിചാരാത്തിനു
അടിയും വധശിക്ഷയും നൽകുന്ന രാജ്യങൾക്കു നേരെ ‘കാടൻ നിയമങ്ങൾ’ എന്നു ആക്രോശിക്കുന്നവർ
ബലാത്സംഗത്തിനു വധശിക്ഷ വേണമെന്നു വാദിക്കുന്നു.
കഴിയുമോ
പെണ്ണുടൽ പ്രദർശനം നിയമം മൂലം നിരോധിക്കുവാൻ?
കഴിയുമോ
മദ്യം നിരോധിക്കുവാൻ? എങ്കിൽ സ്ത്രീയെ മാന്യതയോടെ കാണുന്ന ഒരു സമൂഹത്തെ നമുക്കു ലഭിച്ചേക്കാം.
No comments:
Post a Comment