Thursday, 25 April 2013

ഓ---- സൈക്കിൾ---


--------സൈക്കിൾ---

നവ കൗമാര യൗവനങ്ങൾ ഏക്റ്റിവയിലും ഹോണ്ടയിലും ചെത്തുകയാണു


കണ്ടുകണ്ടങ്ങിനെയിരിക്കുമ്പോൾ


ഇടവഴികളിലൂടെയും ഒറ്റയടിപ്പാതകളിലൂടെയും കൗമാരം ഉരുണ്ടുപോയതു

ഓർത്തെടുക്കാനാവുന്നുണ്ട്. ബല്ലും ബ്രേക്കുമില്ലാത്ത കൗമാരം!

ഇപ്പോഴിതോർത്തെടുക്കാൻ മറ്റൊരു കാരണംകൂടിയുണ്ട്.


ഒമാനിന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്നൊരു വാർത്ത വന്നതു ഇക്കഴിഞ്ഞ ഭൗമദിനത്തിലാണു.


 വാർത്തയായതു സൈക്കിളുതന്നെ.

ദിനംതോറും ഇരുചക്ര വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളിറങ്ങിക്കൊണ്ടിരിക്കുമ്പോൾ


പാവം സൈക്കിൾ എങ്ങനെ വാർത്തയാവുന്നുവെന്നു ശങ്കിക്കുന്നുണ്ടാവാം. ശങ്ക വേണ്ട.



നാലുവരിപ്പാതകളിലൂടെ ചതുർച്ചക്ക്രശകടങ്ങൾ മതിയാവോളം പെട്രോൾ കുടിച്ചു ഏമ്പക്കമിട്ടു

ആവശ്യത്തിനും അനാവശ്യത്തിനും ഓടിത്തിമർക്കുന്ന നാട്ടിൽ ഈ പാവം സൈക്കിൾ വാടകക്കു

 കൊടുക്കുന്ന കട തുറന്നിരിക്കുന്നു.

സൈക്കിൾ ചവിട്ടാൻ താത്പര്യമുള്ള ആർക്കും തിരിച്ചറിയൽ ചീട്ടു നൽകിയാൽ സൈക്കിൾ


 വാടകക്കെടുക്കാം. ഇപ്പോൾ സൗജന്യമായാണു കൊടുക്കുന്നതു. അന്താരാഷ്ട്ര സൈക്കിൾ ഉത്പാതകരുടെ

 കച്ചവടക്കണ്ണു ഇതിനുപിന്നിൽ കണ്ടേക്കാം. എങ്കിൽ പോലും ഇതിൽ നന്മയുണ്ടു.



സകല ജീവജാലകങ്ങൾക്കും അവകാശപ്പെട്ട ഈ ഭൂമി മനുഷ്യൻ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണു.

ലക്ഷക്കണക്കിനു വാഹനങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങൾ ഭൂമിയെ മാത്രമെല്ല മനുഷ്യനുൾപ്പെടുന്ന


 ജീവജാലങ്ങളുടേയും കൊന്നുകൊണ്ടിരിക്കുന്നു. വിഷവാതകങ്ങൾ പുറത്തുവിടാത്ത പരിസ്ഥിതി

ചങ്ങാത്ത വാഹനമായ സൈക്കിൾഅന്നാരക്കണ്ണനും തന്നാലായതുപോലെ വഹിക്കുന്ന പങ്കു ചെറുതല്ല.



ഇവിടെയും

ആക്രിക്കടയിൽ തുരുമ്പായിക്കിടക്കുന്ന സൈക്കിൾ ഉയിർത്തെഴുനേൽക്കുമോ?

ഇടവഴികളിലും ഒറ്റയടിപ്പാതകളിലും വീണ്ടും മണിനാദം കേൾക്കാനാവുമോ?


ബെല്ലും ബ്രേക്കുമില്ലാത്ത കൗമാരം വീണ്ടും ഉരുണ്ടുപോവുമോകാത്തിരുപ്പും ഒരു സുഖമാണല്ലോ.
 v

No comments:

Post a Comment