Friday, 7 September 2012


          ലോക സാക്ഷരതാദിനം
           2102 സെപ്തംബർ 8
അക്ഷരം അറിവാണു. അറിവു കരുത്താണു .മനുഷ്യൻ അന്യ ഗ്രഹങൾ തേടിയുള്ള യാത്രയിലാണു. ഏറ്റവും അവസാനം പ്രപഞ്ചോൽപ്പത്തിയുടെ പൊരുൾ തേടിയുള്ള പരീക്ഷണത്തിലും. ദൈവവും കീഴടങുമെന്നു അവൻ വെറുതേ അഹങ്കരിക്കുമ്പോഴും ആയിരങൾ ലോകത്തെമ്പാടും നിരക്ഷരതയുടെ തടവറയിലാണു.
ലോകത്തെ ആറുപേരിൽ ഒരാൾ ഇപ്പോഴും നിരക്ഷരനാണത്രെ.    ഇവരിലേറെയും തെക്കു പടിഞ്ഞാറൻ ഏഷ്യൻ രാജ്യങളിലുമാണു.. സാക്ഷരതാപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 137-) മതാണു.. ചൈനയും ശ്രീലങ്കയും മ്യാന്മറും നമുക്കു മുകളിൽ നിൽക്കുന്നു.
കേരളം  രാജ്യത്തു ഒന്നാം സ്ഥാനത്തു (93.91%) നിൽക്കുമ്പോൾ നമ്മുടെ പാലക്കാടു (88.49%)  സംസ്ഥാനത്തു  ഏറ്റവും പിറകിലുമാണു.
1965 ഇറാനിൽ ചേർന്ന വിവിധ രാജ്യങളിലെ വിധ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം സപ്. 8 നായിരുന്നു. ദിനം 1966 മുതൽസാക്ഷരതാദിനമായി ആചരിച്ചു പോരുന്നു.
കേവലം എഴുതാനും വായിക്കാനുമുള്ള കഴിവിനപ്പുറംസാക്ഷരതഎന്ന വാക്കിനു ഇന്നു അർഥഭേതം വന്നിരിക്കുന്നു. വിവര സാങ്കേതിക വിധ്യയിലെ അറിവും സാമൂഹിക ഇടപെടലുകളിലെ പ്രാവീണ്യവും ഇന്നു അതിന്റെ അർഥമായി മാറിയിരിക്കുന്നു. അങനെയാണെങ്കിൽ നമ്മുടെ സാക്ഷരതയുടെ ശതമാനക്കന്നക്കു എത്രയായിരിക്കും?
നാം സാക്ഷരരാണോ? നമ്മുടെ മക്കൾ സാക്ഷരരാണോ?
സുദിനത്തിലെ ചിന്ത അതായിരിക്കട്ടെ.
                ‘ തമസോമാഃ ജ്യോതിർഗമയാഃ
               “വായിക്കുക, നിന്റെ നാഥന്റെ നാമത്തിൽ” 
  ഉപയോഗപ്രദമായ അറിവു, നാഥാ, നീ എന്നിൽ നിറക്കേണമേ !       

No comments:

Post a Comment