Saturday, 9 March 2013



     .വി.വിജയനും പ്രതിമയും

.വി വിജയൻ അറിയപ്പെടുന്നതു ഏതെങ്കിലും മതത്തിന്റെ ലേബലിലാണോ?

 കോട്ടക്കൽ രാജാസ് ഹൈസ്കൂൾ മുറ്റത്തു സ്ഥാപിച്ച അദ്ധേഹത്തിന്റെ പൂർണകായപ്രതിമയുടെ കവിളും മൂക്കും ആരോ വികൃതമാക്കിയിരിക്കുന്നു. പ്രതിഷേധങൾ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നു. സാമൂഹിക വിരുദ്ധമായ പ്രവൃത്തിയായിട്ടാണു വിവേകമുള്ളവരെല്ലാം ഇതിനെ കാണുന്നതു. എന്നാൽ നമ്മുടെ ചില രാഷ്ട്രീയക്കാർ ദുഷ്ച്ചൈതിയും സ്വാർഥലാഭത്തിനായി ഉപയോഗിക്കുകയാണോയെന്നു സംശയിക്കുന്നു.

അല്ലെങ്കിൽ എന്തിനാണു ശ്രീമാൻ കെ.ടി. ജലീൽ സംഭവത്തെ മതവുമായി ബന്ധിപ്പിച്ചതു? നമ്മുടെ മതേതരത്വത്തിനേറ്റ മുറിവായിട്ടാണു അദ്ധേഹമീസംഭവത്തെ കണ്ടതു. ശ്രീ .വി.വിജയൻ  മതവുമായി ബന്ധപ്പെട്ടാണു പ്രവ്ർത്തിച്ചിരുന്നതെങ്കിൽ, അതുമൂലമാണു  അറിയപ്പെടുന്നതെങ്കിൽ, ഏതെങ്കിലും  മതവുമായീസംഭവത്തെ വേണമെങ്കിൽ അടുപ്പിക്കാമായിരുന്നു. അങ്ങനെയൊന്നുമെല്ലായെന്നു നമുക്കു ഉറപ്പാക്കാം. മറിച്ചായിരിക്കുമെന്നതിനു ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല. സ്ഥിതിക്കു ബഡായിക്കു ജലീലിനെ പ്രേരിപ്പിച്ചെതെന്തായിരിക്കാം?
 നഗരസഭയും ചില മുസ്ലിം ലീഗ് നേതാക്കളും ഇക്കാര്യത്തിൽ സ്കൂൾ അധിക്ർതരുമായി തർക്കമുണ്ടെന്നതു ശരിയാണു. പ്രതിമയെ ആക്രമിച്ചതു ലീഗുകാരെന്നു സംശയിച്ചാൽ തന്നെ അവിടെ മതത്തിന്റെ റോളെന്താണു? ലക്ഷ്യം മറ്റൊന്നാണു. ‘ഞാൻ മതേതരൻഎന്നു ഇടക്കിടെ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ‘തവനൂർസ്വന്തമാവാൻ അതാവശ്യമായിരിക്കാം. നിലവിളക്കു വിവാദത്തിൽഫത്വവവാങിയാണത്രേ  മതേതരമെന്നു അഭിപ്രായം പറഞ്ഞതു. ഇക്കാര്യത്തിൽവെളിപാടുതന്നെ കിട്ടിയിരിക്കും. അതുകൊണ്ടായിരിക്കാം മറ്റാരും പറയാത്തതു മാലോകരെ അറിയിച്ചതു

No comments:

Post a Comment