Saturday, 22 September 2012

ഓർക്കുക.. നമ്മളൊന്നും മറക്കുന്നില്ല..!!


           

                       ഓർക്കുക

            നമ്മളൊന്നും മറക്കുന്നില്ല..!!


     മറവി ഒരനുഗ്രഹമാണു..ഉറ്റവരുടെയും ഉടയുവരുടേയും വിയോഗങൾ, അപകടങൾ

ദുരന്തങൾ എല്ലാം വ്യക്തി ജീവിതത്തിലും സാമൂഹിക  ജീവിതത്തിലും നമ്മെ തീവ്ര

ദുഃഖത്തിൽ ആഴ്ത്താറുണ്ടു. ദിവസങൾ പിന്നിടുമ്പോൾ ദുഃഖത്തിന്റെ തീവ്രത

കുറഞു വരികയും പതുക്കെ പതുക്കെ നാം അതിൽ നിന്നും മോചിതരാകുകയും 

ചെയ്യുന്നു. കാലം നമ്മെ യാഥാർത്ഥ്യത്തോടു സമരസപ്പെടുത്തുകയാന്നു ചെയ്യുന്നതു

വായിച്ചും കേട്ടും ചിലപ്പോൾ സ്പർശിച്ചുമാണു നാം അറിവു നേടുന്നതു. ഇവയെല്ലാം

ബോധമന്ധലത്തിൽ അന്തർലീനമായി കിടക്കുകയാണു. ഉപബോധമനസ്സിൽ 

അടങിയിരിക്കുന്ന ദുഃഖവും അറിവും അവശ്യസന്ദർഭങളിൽ പുറത്തു വരുന്നു

അതെ, നാം ഒന്നും മറക്കുന്നില്ല. മറവി കണലിനു മേലെ രൂപപ്പെടുന്ന ചാരം 

മാത്രമാണു. പഞ്ചേന്ദ്രിയങളിലൂടെ സ്വായത്തമാക്കുന്ന എണ്ണമറ്റ വിവരങൾ മനുഷ്യ 

മസ്തിഷ്കം സൂക്ഷിച്ചു വെക്കുന്നു. ഒരാളെക്കണ്ടാൽ തിരിച്ചറിയാൻ ഒരു സെക്കന്റു

വേണ്ട. അപ്പപ്പോൾ പുറത്തുവരുന്ന തിരിച്ചറിവാണുഓർമകൾഎന്നു

പറയുന്നതു.

വർത്തമാനകാലത്തോടു സംവദിച്ചും പ്രതികരിച്ചും അവശ്യസമയങളിൽ ഓർത്തെടുത്തും 

സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണുജീവിതം.’ പ്രക്രിയകളിൽ സംഭവിക്കുന്ന 

ദുരന്തങളും തീഷ്ണമായ വ്യഥകളും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു 

തടസ്സമാവുമ്പോൾമറവിഅനുഗ്രഹമായി മാറുന്നു.എന്നാൽ അവശ്യ സന്ദർഭങളിൽ നാം 

സൂക്ഷിച്ചുവെച്ച അറിവുകൾ ഓർത്തെടുക്കാൻ കഴിയാതെ വരുമ്പോൾ ജീവിതം താളം 

തെറ്റുന്നു.ഇവിടെമറവിരോഗമായി മാറുന്നു.   ഇന്നലെ, അതായതു  സപ്റ്റമ്പെർ 21

അൽഷിമേഴ്ർസ് ദിനമായിരുന്നു. ഇക്കൊല്ലം സപ്.മാസംഅൽഷിമേഴ്സ്  മാസമായാണു

അൽഷിമേർഴ്സ് ഡിസീസു ഇന്റെർനാഷണൽ(ADI)  എന്ന സംഘടന ആചരിക്കുന്നതു.


 എല്ലാം കാൽകീഴിലാക്കാനുള വ്യഗ്രതയിൽ മനുഷ്യൻ അഹങ്കരിക്കുമ്പോഴും 

കീഴ്പ്പെടുത്താനാവാത്ത ഒരു മഹാശക്തി എല്ലാം 

നിയന്ത്രിക്കുന്നു വെന്നു കൂടെക്കൂടെ  നമ്മെ ഓർമപ്പെടുത്തുകയാണു അൽഷിമേഴ്സ് പോലുള്ള 

രോഗങൾ. ലോകം അടക്കി ഭരിച്ച എത്രയെത്ര മഹരഥന്മാരാണു, സർഗ പ്രതിഭകളാണു  

രോഗത്തിനു കീഴടങിയതു! മിഷേൽ ബോറിസ്ലൂ എന്ന ബ്രിട്ടീഷ് വീട്ടമ്മയുടെ ഡയറിക്കുറിപ്പുകളെ 

ക്കുറിച്ചു ഈയിടെ പത്രത്തിൽ വായിച്ചു.രോഗാരംഭത്തിൽ തന്നെ ഡയറിക്കുറിപ്പുകളെഴുതി

രോഗത്തിനു താൻ തീർത്തും കീഴടങുമ്പോൾ തന്നെ എങനെ പരിചരിക്കണമെന്നു ഭർത്താവിനും 


കുട്ടികൾക്കും നിർദേശം നൽകി അവർമാത്രമെല്ല ഈ രോഗത്തെക്കുറിച്ചു താൻ 

മനസ്സിലാക്കിയതും   അവരെഴുതിവെച്ചു.


            നാടും വീടുമേതന്നറിയാതെ തെരുവുകളിൽ അലഞു തിരിയുന്നവരെല്ലാം ഭ്രാന്തന്മാരുടെ 

പട്ടികയിലാണു. എന്നാൽ ഇവരിൽ നല്ലൊരു 

ശതമാനം  മറവി രോഗത്തിന്റെ പിടിയിലായ ഹതഭാഗ്യരായിരിക്കാം. ഇവരിൽ സമൂഹത്തിലെ 

ഉയർന്ന രംഗങളിൽ പ്രവർത്തിച്ചവരുണ്ടാവാം. ആരാരുമറിയാതെ വീട്ടിൽനിന്നും ഇറങി 

വഴിയറിയാതെ അലയുന്നവരാകാം.ജീവനുണ്ടെങ്കിലും അവരെന്നേ മരിച്ചവരാണു. തലച്ചോറിലെ 

ലക്ഷക്കണക്കിനു ന്യൂറോണുകൾ തുടർച്ചയായി നശിചുപോയവരാണു.അബോധാവസ്ഥയിലായ 

ജീവിതം നയിക്കുന്നവർ.ക്രിത്യമായ പരിചരണമാണിവർക്കാവശ്യം.സ്നേഹത്തോടെയുള്ള 

സമീപനവും ക്രിത്യ സമയ്ത്തുള്ള മരുന്നു നൽകലും ആയുസ്സു അവസാനിക്കുന്നതുവരെയുള്ള 

സാന്നിദ്ധ്യം ആർക്കുമൊരു ബാധ്യതയാവാതെ തീർന്നേക്കാം.

മറവിരോഗികൾ പെരുകിവരികയാണു.അവരുടെ വീടുകളിൽ തന്നെ ഉറ്റവരുടെ 

പരിലാളനയിൽ ജീവിച്ചുതീർക്കുവാനുള്ള അവകാശം അവർക്കു നൽകണം. ആരോഗ്യ വകുപ്പും 

സന്നദ്ധ സംഘടനകളും സമൂഹത്തെ വഴിക്കു ബോധവത്കരിക്കുന്നതിനുള്ള ശ്രമം 

ആരംഭിക്കേണ്ടീയിരിക്കുന്നു ...
                 

                              ഓർക്കുക,നാമൊന്നും മറക്കുന്നില്ല

                    ഓർമപ്പെടുത്തിയിട്ടും  ഓർത്തെടുക്കാൻ
                   കഴിയാത്തവർ നമുക്കിടയിലുണ്ടു 

                    ഓർക്കുക, നാമൊന്നും മറക്കുന്നില്ല.











7 comments:

  1. മറവിരോഗികൾ പെരുകിവരികയാണു.അവരുടെ വീടുകളിൽ തന്നെ ഉറ്റവരുടെ

    പരിലാളനയിൽ ജീവിച്ചുതീർക്കുവാനുള്ള അവകാശം അവർക്കു നൽകണം. ആരോഗ്യ വകുപ്പും

    സന്നദ്ധ സംഘടനകളും സമൂഹത്തെ ഈ വഴിക്കു ബോധവത്കരിക്കുന്നതിനുള്ള ശ്രമം

    ആരംഭിക്കേണ്ടീയിരിക്കുന്നു ...


    ഓർക്കുക,നാമൊന്നും മറക്കുന്നില്ല

    ഓർമപ്പെടുത്തിയിട്ടും ഓർത്തെടുക്കാൻ
    കഴിയാത്തവർ നമുക്കിടയിലുണ്ടു

    ഓർക്കുക, നാമൊന്നും മറക്കുന്നില്ല.

    Well Said.

    ReplyDelete
  2. മറവി പലപ്പോഴും അനുഗ്രഹമാണ്. എന്നാല്‍ മറവി മാത്രമായാല്‍ .. ഒന്നും ഓര്‍മിക്കനില്ലെങ്കില്‍ പിന്നെന്തു ജീവിതം അല്ലെ . ( ഞ്ഞ ങ്ങ തുടങ്ങിയ അക്ഷരങ്ങള്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ :)

    ReplyDelete
    Replies
    1. അക്ഷരങൾ വഴങ്ങി വരുന്നേ ഉള്ളൂ

      Delete
  3. പലപ്പോളും ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍ മറവിയുടെ അനുഗ്രഹം തേടുന്നവര്‍ ആണു നാം.പക്ഷെ ജീവിതം മൊത്തം മറവിയില്‍ മുങ്ങുന്ന അവസ്ഥ ഭീകരമാണ് .അത് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാനിപ്പോള്‍ .അതുകൊണ്ട് തന്നെ ആ അവസ്ഥ നല്ലപ്പോലെ മനസ്സിലാകും .

    ReplyDelete
    Replies
    1. നന്ദി അനാമിക. ഞാനീ കുറിപ്പു സമർപ്പിച്ചതു ലോകമെമ്പാടുമുള്ള മറവി രോഗികൾക്കും അവരുടെ ഉറ്റവർക്കുമാണു. ആരൊക്കെയാണു ഇനിയും ആ കൂട്ടത്തിലേക്കെന്നു ആർക്കറിയാം.അവിടെ നാം നിസഹായരാണു.







      Delete
  4. നമ്മുടെ പി. ഭാസ്കരന്‍ മാഷ്‌, മറവി രോഗിയായിരുന്നു അവസാന നാളുകളില്‍.
    ശാരീരിക രോഗങ്ങളെക്കാള്‍ ഇതിനെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു. ഒരായുസിന്റെ ഓര്‍മ്മകള്‍ അത്രയും മാഞ്ഞു പോയാല്‍ പിന്നെ എന്ത് ജീവിതം.
    വലിയ മറവിക്കാരനാണ് ഞാന്‍. ദൈവമേ കാത്തോളണെ.
    പിന്നെ പരഗ്രാഫ് നന്നായി തിരിച്ചിരുന്നെങ്കില്‍ വയനാ സുഖം കൂടിയേനെ.

    ReplyDelete
    Replies
    1. നന്ദി ശ്രീജിത്.ആശങ്ക പങ്കിട്ടതിനു.നിർദേശങൾ സ്വാഗതം ചൈയ്തിരിക്കുന്നു. ശ്രമിക്കാം.

      Delete