Tuesday, 18 September 2012

ഉദയപക്ഷികൾ


      ഉദയപക്ഷികൾ

തൈമാവിങ്കൊമ്പത്തു

പക്ഷിക്കൂട്ടം കലപില കൂടുകയാണു

ചിറകു വിടർത്തി ചിലവയാ-

കാശത്തിലേക്കുയരുന്നുണ്ടു.

ചിറകുചുരുക്കി ചിലവ

കൊമ്പുകളിലേക്കിറങുന്നുമുണ്ടു.


നീലക്കൊക്കും ചുവന്ന കാലുകളും

നെറ്റിയൊലൊരു നക്ഷത്ര ചുട്ടിയു-

മുള്ള വലിയൊരു പക്ഷി

മേലെ കൊമ്പിലിരിക്കുന്നുണ്ടു

ഇളംനീല തൂവലുകൾ കൊക്കു

കൊണ്ടുരുമ്മി നിസംഗഭാവത്തോടെ.


നേർത്ത കൊക്കും മെലിഞ കാലുകളും

തലപ്പാവുമേന്തിയ മറ്റൊരു പക്ഷി

അടുത്ത കൊമ്പിലിരിക്കുന്നുണ്ടു

ഈറൻ തൂവലുകൾ കൊക്കു

കൊണ്ടുരുമ്മി മൗനിയായ്.


ചിറകു വിടർത്തി ടേകോഫ് ചെയ്തും

ചിറകു ചുരുക്കി ലാന്റു ചൈയ്തും

തൈമാവിൻ കൊമ്പത്തു

കിളിക്കൂട്ടം കലപില കൂടുകയാണു.


കതിർകൊയ്യും പാടവരമ്പിൽ

നെന്മണികൾ കൊക്കിലേറ്റിയ കാലം

കതിരൊഴിഞ പാടത്തു

കിനാവുകൾ കൊഴിഞുപോയ കാലം

കൊക്കുരുമ്മി വ്യഥകൾ പങ്കുവെക്കുകയാണു

കുരുവികളും പ്രാവുകളും.


കൊക്കരണി വങ്കുകളിൽ മുട്ടയിട്ട കാലം

അമ്പലപ്രാവുകൾ ഓർമിച്ചെടുക്കുകയാണു

പേരമരക്കൊമ്പിൽ കൂടുകൂട്ടിയ കാലം

അടക്കാകുരുവികൾ ഓർമിച്ചെടുക്കുകയാണു.


'ദേശാടനപ്പക്ഷികൾ കയ്യേറിയ പാടങളും

യന്ത്രപ്പക്ഷികൾക്കായ് നിരപ്പാകും കുന്നുകളും.’

ചർച്ചകൾ മുറുകുകയാണു

വീട്ടുമുറ്റത്തെ തൈമാവിങ്കൊമ്പത്തു

കിളിക്കൂട്ടം കലപില കൂടുകയാണു
.

വട്ടമിട്ടു പറക്കും ഉദയപക്ഷികൾ

ഒളി ക്യാമറകളാകുകയാണു

ചിറകു ചുരുക്കി ലാന്റു ചൈതും

ചിറകു വിടർത്തി ടൈകോഫ് ചൈതും.


മണ്ണിന്റെ മാറിൽ ശവക്കുഴികൾ പെരുകുകയാണു

കഴുകന്മാർ കാവലിരിക്കുകയാണു.


4 comments:

  1. മണ്ണിന്റെ മാറിൽ ശവക്കുഴികൾ പെരുകുകയാണു

    കഴുകന്മാർ കാവലിരിക്കുകയാണു.

    നല്ല വരികള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി എക്സ്പ്രസ്സ്

      Delete